ഒ.കെ. കുറ്റിക്കോൽ അവാർഡ് ഡോ. കെ. കുഞ്ഞിക്കണ്ണന്

തളിപ്പറമ്പ്: കേരള സംഗീത നാടക അക്കാദമി അംഗവും നാടക പ്രവർത്തകനുമായിരുന്ന ഒ.കെ. കുറ്റിക്കോലിന്റെ പേരിലുള്ള ഈ വർഷത്തെ അവാർഡിന് നാടകപ്രവർത്തകനായ ഡോ. കെ. കുഞ്ഞിക്കണ്ണനെ തെരഞ്ഞെടുത്തതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നാടകരംഗത്തെ സമഗ്ര സംഭാവനകൾ വിലയിരുത്തിയാണ് അവാർഡിന് പരിഗണിച്ചത്. അമ്പത് വർഷത്തിലേറെയായി വിവിധ കലാസമിതികളുടെയും വായനശാലകളുടെയും നാടക നടനും സംവിധായകനുമായി പ്രവർത്തിക്കുന്ന കുഞ്ഞിക്കണ്ണൻ ബക്കളം കാനൂൽ സ്വദേശിയാണ്. അമേച്വർ നാടകരംഗത്താണ് ഇദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചത്. ആഗസ്റ്റ് 12ന് വൈകീട്ട് അഞ്ചിന് ബക്കളത്ത് നാടകകൃത്ത് ഇബ്രാഹിം വെങ്ങര പതിനായിരം രൂപയും ശിൽപവുമടങ്ങുന്ന അവാർഡ് കൈമാറും. നാരായണൻ കാവുമ്പായി, എസ്.പി. രമേശൻ, കെ. ദാമോദരൻ, എം.വി. ജനാർദനൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.