കേരളത്തെ വൈജ്ഞാനിക ഹബ് ആക്കി മാറ്റും -മന്ത്രി

കണ്ണൂർ: കേരളത്തെ വൈജ്ഞാനിക ഹബ് ആക്കി മാറ്റുമെന്ന് മന്ത്രി എം.വി. ഗോവിന്ദൻ. മാലോട്ട് എ.എൽ.പി സ്കൂളിൽ കുട്ടികൾക്കായി നിർമിച്ച പാർക്കും നവാഗതരായ കുട്ടികൾക്കുള്ള സൈക്കിൾ വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കാൻ സർക്കാറിന് സാധിച്ചു. ഇനി ഉന്നത വിദ്യാഭ്യാസ മേഖലയിലാണ് മാറ്റം വരുത്തേണ്ടത്. അതിനുള്ള പ്രവർത്തനങ്ങൾ നടത്തിവരുകയാണ് -മന്ത്രി പറഞ്ഞു. സ്കൂളിൽ പുതുതായി പ്രവേശനം നേടിയ ഒന്നുമുതൽ നാലുവരെ ക്ലാസിലുള്ള 32 കുട്ടികൾക്ക് മാനേജറായ എം.വി. ബാലകൃഷ്ണന്‍റെ വകയായാണ് സൈക്കിൾ നൽകിയത്. നാലേകാൽ ലക്ഷം രൂപക്കാണ് കുട്ടികളുടെ പാർക്ക് സജ്ജമാക്കിയത്. കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് കെ.പി. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ. രമേശൻ, ജില്ല പഞ്ചായത്ത് അംഗം കെ. താഹിറ എന്നിവർ സബന്ധിച്ചു. തുടർന്ന് നാടൻ പാട്ടും അരങ്ങേറി. പടം -cycle minister -മാലോട്ട് എ.എൽ.പി സ്കൂളിൽ കുട്ടികൾക്കായി നിർമിച്ച പാർക്കും നവാഗതരായ കുട്ടികൾക്കുള്ള സൈക്കിൾ വിതരണവും മന്ത്രി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.