കണ്ണൂർ: കില തളിപ്പറമ്പ് കാമ്പസിൽ സ്ഥാപിക്കുന്ന കേരള അന്താരാഷ്ട്ര നേതൃപഠന കേന്ദ്രത്തിന്റെ ഉദ്ഘാടനം 13ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. രാവിലെ 10ന് നടക്കുന്ന പരിപാടിയിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക്ക് പോളിസി ആൻഡ് ലീഡർഷിപ് കോളജ്, ഹോസ്റ്റൽ എന്നിവയുടെ തറക്കല്ലിടലും മുഖ്യമന്ത്രി നിർവഹിക്കും. മാനവിക സാമൂഹിക വിഷയങ്ങൾക്കുപുറമെ ശാസ്ത്ര സാങ്കേതിക, കമ്യൂണിക്കേഷൻ, ആസൂത്രണ വിഷയങ്ങളിൽ ഗവേഷണവും പഠന പ്രവർത്തനങ്ങളും ഇവിടെ നടത്തുമെന്ന് മന്ത്രി എം.വി. ഗോവിന്ദൻ അറിയിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക്ക് പോളിസി ആൻഡ് ലീഡർഷിപ് പോസ്റ്റ് ഗ്രാജ്വേറ്റ് കോളജിന് കണ്ണൂർ സർവകലാശാലയുടെ അംഗീകാരം ലഭിച്ചതായും മന്ത്രി അറിയിച്ചു. എം.എ സോഷ്യൽ എൻറർപ്രണർഷിപ് ആൻഡ് ഡെവലപ്മൻെറ്, എം.എ പബ്ലിക്ക് പോളിസി ആൻഡ് ഡെവലപ്മൻെറ്, എം.എ ഡീസെൻട്രലൈസേഷൻ ആൻഡ് ഗവേണൻസ് എന്നിങ്ങനെ മൂന്ന് കോഴ്സുകളാണ് ഇവിടെ തുടങ്ങുക. കില ഡയറക്ടർ ജോയ് ഇളമൺ, കില തളിപ്പറമ്പ് കേന്ദ്രം പ്രിൻസിപ്പൽ പി. സുരേന്ദ്രൻ, സംഘാടക സമിതി കൺവീനർ കെ. സന്തോഷ്, കില കോഓഡിനേറ്റർ അഡ്വ. എ.പി. ഹംസക്കുട്ടി എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.