മൊബൈൽ ​ഫോണ്‍ മോഷ്ടാവിനെ പിടികൂടി

പയ്യന്നൂർ: കണ്ണൂർ ഗവ. മെഡിക്കല്‍ കോളജില്‍ രോഗിയുടെ കൂട്ടിരിപ്പുകാരന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റില്‍. കക്കാട് പുഴാതിയിലെ മംഗരതൊടിയില്‍ ഹൗസില്‍ എം. നവാസിനെയാണ് (42) വ്യാഴാഴ്ച രാത്രി കണ്ണൂരില്‍നിന്ന് പരിയാരം എസ്.ഐ കെ.വി. സതീശന്‍ അറസ്റ്റ് ചെയ്തത്. സ്ഥിരം മൊബൈല്‍ മോഷ്ടാവായ പ്രതി 23ന് ഞായറാഴ്ച പുലര്‍ച്ച ഒന്നരയോടെയാണ്, മെഡിക്കല്‍ കോളജില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കടന്നപ്പള്ളി കോട്ടത്തുംചാലിലെ അശ്വിൻ രാജിന്റെ 11,000 രൂപ വിലമതിക്കുന്ന ഫോണ്‍ കവര്‍ന്നത്. സി.സി.ടി.വി കാമറയില്‍ പതിഞ്ഞ മോഷ്ടാവിനെ സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പിടികൂടിയത്. പരിയാരം മെഡിക്കല്‍ കോളജില്‍നിന്ന് നേരത്തെയും പലരുടെയും മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചതായി ചോദ്യം ചെയ്യലില്‍ തെളിഞ്ഞിട്ടുണ്ട്. പക്ഷേ, പരാതികളില്ലാത്തതിനാല്‍ പൊലീസിന് മോഷ്ടാവിനെ പിടികൂടാന്‍ സാധിച്ചിരുന്നില്ല. പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കിയ മോഷ്ടാവിനെ റിമാന്‍ഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.