പാനൂർ: പൊയിലൂർ മേപ്പാട് കുളങ്ങരത്ത് താഴെവയൽ പരിസരത്തുനിന്ന് ഉഗ്ര സ്ഫോടക ശേഷിയുള്ള മൂന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. കൊളവല്ലൂർ സ്പെഷൽ ബ്രാഞ്ചിന് ലഭിച്ച വിവരത്തെത്തുടർന്ന് എസ്.ഐമാരായ അഖിൽ, അജിത്ത്, സി.പി.ഒ സുനീഷ് എന്നിവർ ചേർന്ന് നടത്തിയ പരിശോധനയിലാണ് ബോംബുകൾ കണ്ടെത്തിയത്. വയലിൽ ചളിയിൽ പുതഞ്ഞ നിലയിലായിരുന്നു ബോംബുകൾ. മലയോരമായതിനാൽ ബോംബ് സൂക്ഷിച്ചിടത്തുനിന്നും മഴയത്ത് ഒഴുകി ഇവിടേക്ക് വന്നതായിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം. വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ബോംബ് സ്ക്വാഡ് സ്റ്റീൽ ബോംബുകൾ നിർവീര്യമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.