ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ ഷോപ് എംപ്ലോയീസ് യൂനിയൻ ജില്ല സമ്മേളനം

കണ്ണൂർ: കണ്ണൂർ ജില്ല പ്രൈവറ്റ് ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ ഷോപ് എംപ്ലോയീസ് യൂനിയൻ (സി.ഐ.ടി.യു) ജില്ല സമ്മേളനം മേയ്​ 29ന്​ രാവിലെ ഒമ്പത് മണി മുതൽ കണ്ണൂർ സി. കണ്ണൻ സ്മാരക ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ 250 പ്രതിനിധികൾ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ ജില്ല പ്രസിഡന്റ് പി. ഹരീന്ദ്രൻ, വി.വി. ബാലകൃഷ്ണൻ, ഇ. സുർജിത് കുമാർ, പി.പി. രാജേഷ് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.