കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; ബാലാവകാശ കമീഷൻ കേസെടുത്തു

പാനൂർ: പാനൂരിൽ പട്ടാപ്പകൽ വ്യാപാരിയെ ആക്രമിച്ച് ബന്ധുവായ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ ബാലാവകാശ കമീഷൻ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് രജിസ്റ്റർ ചെയ്തു. ഈ മാസം 19നാണ് കുന്നോത്ത് പീടികയിലെ എട്ടുവീട്ടിൽ ജിജേഷിന്റെ ആനന്ദ് സ്റ്റോറിൽ വെച്ച് ബന്ധുവായ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നത്. പിടിവലിയിൽ കുട്ടിക്കും ജിജേഷിനും പരിക്കേറ്റിരുന്നു. ഈ സംഭവത്തിലാണ് ബാലാവകാശ കമീഷൻ ചെയർമാൻ അഡ്വ. കെ.വി. മനോജ് കുമാർ കേസെടുത്ത് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്. തെളിവെടുപ്പിനിടെ, കേസന്വേഷിക്കുന്ന പാനൂർ പൊലീസ് ഉദ്യോഗസ്ഥരെ കമീഷൻ സ്ഥലത്ത് വിളിച്ചുവരുത്തി. സംഭവത്തെക്കുറിച്ച് മറ്റൊരു പരാതി ലഭിച്ചതായി പാനൂർ എസ്.ഐ സി.സി. ലതീഷ് കമീഷനെ അറിയിച്ചു. കുട്ടിയുടെ പിതാവ് രാജേഷ്, ബന്ധു ഇ. മനീഷ് എന്നിവരിൽനിന്നും കമീഷൻ തെളിവെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.