നാലര പതിറ്റാണ്ടിന് ശേഷം ഒത്തുകൂടി

പയ്യന്നൂർ: 45 വർഷങ്ങൾക്ക് ശേഷം പയ്യന്നൂർ കോളജിലെ സഹപാഠികളുടെ സംഗമം. '75-77 വർഷ പ്രീഡിഗ്രി ഫസ്റ്റ് ഗ്രൂപ് രണ്ടു ബാച്ചുകളിലെ വിദ്യാർഥികളാണ് പയ്യന്നൂരിൽ ഒത്തുകൂടിയത്. 41 പേർ പങ്കെടുത്ത സംഗമത്തിൽ വി.ടി.വി. മോഹനൻ അധ്യക്ഷത വഹിച്ചു. സീരിയൽ-സിനിമ ആർട്ടിസ്റ്റും പൂർവവിദ്യാർഥിയുമായ തമ്പാൻ കൊടക്കാട് ഉദ്ഘാടനം ചെയ്തു. വി.വി. ജയകുമാർ സ്വാഗതം പറഞ്ഞു. തുടർപ്രവർത്തനത്തിനായി 17 പേരടങ്ങുന്ന എക്സിക്യൂട്ടിവ് കമ്മിറ്റി രൂപവത്കരിച്ചു. ഭാരവാഹികളായി വി.വി. ജയകുമാർ (പ്രസി), സോഫിയ വിജയകുമാർ, ഉണ്ണികൃഷ്ണൻ മംഗലാട്ട് (വൈസ് പ്രസി), വി.ടി.വി. മോഹനൻ (ജന. കൺ), പി.എം. ബാലകൃഷ്ണൻ (ജോ. കൺ), ടി.വി. ബാലചന്ദ്രൻ കരിവെള്ളൂർ (ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു. ---------- പി. വൈ. ആർ സംഗമം പയ്യന്നൂർ കോളജിലെ '75-77 വർഷ പ്രീഡിഗ്രി ഗ്രൂപ് സംഗമത്തിൽ പങ്കെടുത്തവർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.