ഇരിക്കൂർ 'ഗ്രാമയാത്ര'ക്ക് തുടക്കം

ഇരിക്കൂർ : എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ 'വേര്' കാമ്പയിനുമായി ബന്ധപ്പെട്ട് നടക്കുന്ന 'ഗ്രാമയാത്ര' യുടെ ഇരിക്കൂർ പഞ്ചായത്തുതല ഉദ്ഘാടനം കുട്ടാവ് ശാഖയിൽ മുസ്‌ലിംലീഗ് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. മുഹമ്മദ്‌ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അഫ്സൽ അധ്യക്ഷത വഹിച്ചു. എം.എസ്.എഫ് മട്ടന്നൂർ മണ്ഡലം പ്രസിഡന്റ്‌ ആദിൽ ഹുദവി ക്ലാസ് അവതരണം നടത്തി. പഞ്ചായത്ത് മുസ്‍ലിം ലീഗ് ട്രഷറർ ഐ.ടി.സി അഷ്റഫ് ഹാജി, യൂത്ത് ലീഗ് പഞ്ചായത്ത് ജന. സെക്രട്ടറി എം.സി അഷ്റഫ്, എം.എസ്.എഫ് ഇരിക്കൂർ മണ്ഡലം പ്രസിഡന്റ് കലാം എന്നിവർ സംസാരിച്ചു എം.എസ്.എഫ് പഞ്ചായത്ത് സെക്രട്ടറി കെ. ആദിൽ സ്വാഗതവും കുട്ടാവ് ശാഖ ട്രഷറർ ഒ.വി. സ്വാലിഹ് നന്ദിയും പറഞ്ഞു. ചിത്രം : എം.എസ്.എഫ് ഗ്രാമയാത്ര ഇരിക്കൂർ പഞ്ചായത്തുതല ഉദ്ഘാടനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.