കുസോ വാർഷിക സമ്മേളനം

കണ്ണൂർ: കണ്ണൂർ യൂനിവേഴ്സിറ്റി സ്റ്റാഫ് ഓർ​ഗനൈസേഷൻ (കുസോ) 22ാം വാർഷിക സമ്മേളനം മേയർ ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഇ.കെ. ഹരിദാസൻ അധ്യക്ഷത വഹിച്ചു. ഫെഡറേഷൻ ഓഫ് ഓൾ കേരള യൂനിവേഴ്സിറ്റി എംപ്ലോയീസ് ഓർ​ഗനൈസേഷൻ പ്രസിഡന്റ് കെ. പ്രവീൺ കുമാർ, ട്രഷറർ ജയൻ ചാലിൽ, കണ്ണൂർ യൂനിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ഡോ. കെ. ​ഗം​ഗാധരൻ, കെ.പി.സി.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, എൻ.ജി.ഒ അസോസിയേഷൻ ജില്ല പ്രസിഡന്റ് എം.പി ഷനീജ്, കെ.എസ്.യു ജില്ല പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ്, കെ.പി. ദിനേശൻ, പി.വി. രഞ്ജിത്ത്, വി.ഒ പ്രിയ എന്നിവർ സംസാരിച്ചു. സർവകലാശാല പെൻഷൻ ഫണ്ട് രൂപവത്കരണ ഉത്തരവ് പൂർണമായി പിൻവലിക്കണമെന്നും സർവകലാശാലകൾക്കുള്ള ഗ്രാൻറ് വർധിപ്പിക്കണമെന്നും എൻ.പി.എസ് പിൻവലിച്ച് സ്‌റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഭാരവാഹികൾ: ഷാജി കരിപ്പത്ത് (പ്രസിഡന്റ്), ഷാജി കക്കാട്ട് (ജനറൽ സെക്രട്ടറി), പി.കെ. ജിഷ (ട്രഷറർ). പടം) കണ്ണൂർ യൂനിവേഴ്സിറ്റി സ്റ്റാഫ് ഓർ​ഗനൈസേഷൻ വാർഷിക സമ്മേളനം മേയർ ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്യുന്നു kuso varshikam mayor General Secretary shaji kakkatt President shaji karippath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.