നഴ്സസ് ദിനം ആചരിച്ചു

മാഹി: ഗവ. ജനറൽ ആശുപത്രി ജീവനക്കാർ . നഴ്സുമാർ സമൂഹത്തിന് ചെയ്യുന്ന ത്യാഗപൂർണമായ സേവനങ്ങളെ അഭിമാനത്തോടെ ഓർമിക്കുന്നതായി ഉദ്ഘാടനം ചെയ്ത ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. കെ.വി. പവിത്രൻ പറഞ്ഞു. കോവിഡ് ഡ്യൂട്ടി കാലത്തെ സേവനങ്ങളെ അഭിനന്ദിക്കുന്നതിന്റെ ഭാഗമായി മാഹി സി.എച്ച്. സെന്റർ പ്രസിഡൻറ് എ.വി. യൂസഫ്, സീനിയർ നഴ്സിങ് ഓഫിസർമാരായ ടി.കെ. ഉഷ, എൻ. ഗിരിജ, കാഞ്ചനവല്ലി, പി. ഗംഗാഭായി, വി.വി. സിന്ധു, സുജാത എന്നിവരെ ആദരിച്ചു. എല്ലാ നഴ്സുമാരും പ്രതിജ്ഞയെടുത്തു. Caption: ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. കെ.വി. പവിത്രൻ നഴ്സിങ് ഓഫിസർ പി. ഗംഗാഭായിയെ ഷാൾ അണിയിച്ച് ആദരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.