പടന്നതോട്ടിലെ മാലിന്യനീക്കം തുടങ്ങി

കണ്ണൂർ: പടന്നപാലത്ത് തോട്ടിൽ അടിഞ്ഞുകൂടിയ മാലിന്യം കോർപറേഷ​‍ൻെറ നേതൃത്വത്തിൽ നീക്കം ചെയ്യാൻ തുടങ്ങി. മണ്ണുമാന്തി യത്രം ഉപയോഗിച്ച് തോട്ടിൽ അടിഞ്ഞുകൂടിയ മണ്ണും പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യവുമാണ് വ്യാഴാഴ്ച മുതൽ നീക്കം ചെയ്യാൻ തുടങ്ങിയത്. പടന്ന പാലത്ത് മാലിന്യം അടിഞ്ഞുകൂടി നീരൊഴുക്ക് തടസ്സപ്പെടുത്തുന്നതിനാൽ മഴക്കാലത്ത് സമീപ പ്രദേശങ്ങളിൽ വെള്ളം കയറുന്നതായി പരാതിയുണ്ടായിരുന്നു. ഇതിന് പരിഹാരം കാണുന്നതിനാണ് കോർപറേഷൻ നേതൃത്വത്തിൽ മാലിന്യംനീക്കം ചെയ്യാൻ തുടങ്ങിയത്. കഴിഞ്ഞവർഷം പടന്ന തോട്ടിലെ മാലിന്യവും മണ്ണും നീക്കം ചെയ്തെങ്കിലും എല്ലാ ഭാഗങ്ങളിലും പൂർത്തിയായിരുന്നില്ല. സവിത തിയറ്ററിന് സമീപത്തെ പഴയ മരക്കമ്പനിക്ക് സമീപം വലിയ മതിലുള്ളതിനാൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചുള്ള ശുചീകരണം നടന്നില്ല. ഇത്തവണ മതിൽ പൊളിച്ചുമാറ്റി ഈ ഭാഗത്തെ മണ്ണും മാലിന്യവും നീക്കി. വെള്ളം സുഗമമായി ഒഴുകാൻ തിയറ്ററിന് സമീപത്തെ കലുങ്ക് വീതികൂട്ടാൻ കോർപറേഷന് ആലോചനയുണ്ട്. ചാലാട് ഭാഗത്ത് നിന്നടക്കം വെള്ളവും മാലിന്യവും ഒലിച്ചുവരുന്നത് ഇതുവഴിയാണ്. ചാക്കിൽ കെട്ടിയാണ് പടന്ന തോട്ടിൽ മാലിന്യം തള്ളുന്നത്. പ്ലാസ്റ്റിക് മാലിന്യം ചേർന്ന മണ്ണും പായലുമാണ് തോട്ടിൽനിന്ന് കോരിയെടുത്തത്. മഴക്കാലമായാൽ ഈ ഭാഗത്തെ വീടുകളിലേക്ക് വെള്ളം കയറും. മാലിന്യം നീക്കം ചെയ്യാനുള്ള പ്രവർത്തനങ്ങൾക്ക് മേയർ ടി.ഒ. മോഹനൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.പി. രാജേഷ്, കൗൺസിലർമാരായ കെ.പി. റാഷിദ്, കെ.പി. അനിത, ചിത്തിര ശശിധരൻ തുടങ്ങിയവർ നേതൃത്വം നൽകി. photo: sandeep p

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.