ഇരിട്ടി: ജി.എസ്.ടി നിലവില്‍ വന്നു നാലര വര്‍ഷം കഴിഞ്ഞിട്ടും വാറ്റ് കാലത്തെ കണക്കുകള്‍ ഇപ്പോഴും നമ്മുടെ സംസ്ഥാനത്ത് ഊതിപ്പെരുപ്പിച്ച ഡിമാന്റ് നോട്ടീസിന്റെ പേരില്‍ വ്യാപാരികളെ വേട്ടയാടുകയാണെന്നും അവ രമ്യമായി പരിഹരിക്കാനോ ഒഴിവാക്കാനോ തയാറാകാത്ത സര്‍ക്കാര്‍ നിലപാടില്‍ ഓള്‍ കേരള ഗോള്‍ഡ് ആൻഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ല പ്രതിഷേധിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേന്ദ്രന്‍ കൊടുവള്ളി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് കെ.എം. സ്‌കറിയാച്ചന്‍ അധ്യക്ഷത വഹിച്ചു. ജില്ല ജനറല്‍ സെക്രട്ടറി സി.വി. കൃഷ്ണദാസ്, ട്രഷറര്‍ എം.വി. അബ്ദുല്‍ അസീസ്, ടി.വി. മനോജ്കുമാര്‍, എം. വിനീത്, എം. ബാലന്‍ എന്നിവർ സംസാരിച്ചു. ഭാരവാഹികള്‍: കെ.എം. സ്‌കറിയാച്ചന്‍ (പ്രസി.), സി.വി. കൃഷ്ണദാസ് (ജന. സെക്ര.), എം.വി. അബ്ദുല്‍ അസീസ് (ട്രഷറര്‍), അനില്‍കുമാര്‍ (വര്‍ക്കിങ് പ്രസി.), എം.വി. പ്രതീഷ്‌കുമാര്‍ (വര്‍ക്കിങ് ജനറല്‍ സെക്ര.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.