Posted On
date_range Updated On
date_range രണ്ട് യുവാക്കൾക്ക് നാടൻ തോക്കിൽ നിന്ന് വെടിയേറ്റു; നായാട്ടിനിടെ അബദ്ധം പറ്റിയതാണെന്ന് സംശയം
തൊടുപുഴ: ഉടുമ്പന്നൂർ മലയിഞ്ചിയിൽ രണ്ട് യുവാക്കൾക്ക് വെടിയേറ്റു. വെണ്ണിയാനി സ്വദേശികളായ മനോജ് (30), മുകേഷ് (32 )എന്നിവർക്കാണ് വെടിയേറ്റത്. ഇവരെ പരിക്കുകളോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച പുലർച്ചെ നാല് മണിയോടെയാണ് സംഭവം. നായാട്ടിനിടെ കാൽവഴുതി വീണപ്പോൾ കൈയ്യിലിരുന്ന നാടൻ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റതാണെന്ന് സംശയിക്കുന്നു.
മീൻ പിടിക്കാൻ പോയതാണെന്നാണ് വെടിയേറ്റവർ പറഞ്ഞത്. ഇവർ ഒരേ സംഘത്തിലുള്ളവരാണെന്ന് പൊലീസ് പറഞ്ഞു. കരിമണ്ണൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വെടിയേറ്റ യുവാക്കൾ ആശുപത്രിയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.