റെനീഫ്, ഗണേശ്
ഒരുകിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
നെടുങ്കണ്ടം: യുവാവും കൂട്ടാളിയും ഒരുകിലോ കഞ്ചാവുമായി അറസ്റ്റിൽ. വണ്ടിപ്പെരിയാർ 62ാം മൈൽ സ്വദേശി റെനീഫും സഹായി കുങ്കിരിപ്പെട്ടി ആറാംമൈൽ സ്വദേശി ഗണേശുമാണ് പിടിയിലായത്. തമിഴ്നാട്ടിൽനിന്ന് കഞ്ചാവ് കൊണ്ടുവന്ന് ചെറുപൊതികളാക്കി വണ്ടിപ്പെരിയാർ, കുമളി, വണ്ടന്മേട് പ്രദേശങ്ങളിൽ വിദ്യാർഥികൾക്കും യുവാക്കൾക്കും വിൽക്കുകയായിരുന്നു.
ഗൂഗ്ൾ പേ വഴി പണം വാങ്ങിയായിരുന്നു കച്ചവടം. റനീഫ് തമിഴ്നാട്ടിൽനിന്ന് കടത്തിക്കൊണ്ടുവരുന്ന കഞ്ചാവ് കൂട്ടാളി ഗണേശിെൻറ വീട്ടിലെത്തിച്ചാണ് പാക്കറ്റുകളാക്കുന്നത്. തമിഴ്നാട്ടിൽനിന്ന് ഇരുചക്ര വാഹനത്തിൽ കൊണ്ടുവരുമ്പോഴാണ് ഇരുവരെയും വണ്ടന്മേട് പൊലീസും ഡാൻസാഫ് ടീമും ചേർന്ന് പിടികൂടിയത്. ഒരുകിലോ 100 ഗ്രാം കഞ്ചാവ് ഇവരുടെ പക്കൽനിന്നും കണ്ടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.