അറക്കുളം ശ്രീചിത്തിരവിലാസം ഗവ. എല്‍.പി സ്കൂള്‍
മൂലമറ്റം: ഒരു നാടിന് അക്ഷരവെളിച്ചം തെളിച്ച അറക്കുളം ശ്രീചിത്തിരവിലാസം ഗവ. എല്‍.പി സ്കൂള്‍ നൂറിെൻറ നിറവില്‍. ശ്രീ ചിത്തിരതിരുനാള്‍ ബാലരാമവര്‍മ മഹാരാജാവിെൻറ പേരില്‍ അറിയപ്പെടുന്ന സ്കൂൾ അറക്കുളത്തിെൻറ പ്രാദേശിക ചരിത്രത്തിെൻറ ഭാഗമാണ്. സാമൂഹിക പ്രവര്ത്തകൻ അറക്കുളം പണിക്കര്‍ എന്നറിയപ്പെട്ടിരുന്ന തെക്കുംചേരില്‍ വേലായുധപണിക്കര്‍ അദ്ദേഹത്തിെൻറ സഹോദരന് പരമേശ്വരപ്പണിക്കരുടെ നേതൃത്വത്തില്‍ ഒരു കുടിപ്പള്ളിക്കൂടം ആരംഭിക്കാന്‍ നിർദേശിച്ചു. വേലായുധപ്പണിക്കര്‍ സ്കൂളിനാവശ്യമായ സ്ഥലവും മറ്റു സഹായങ്ങളും നൽകി. ആദ്യ മാനേജരും പ്രധാനാധ്യാപകനും പരമേശ്വരപ്പണിക്കര്‍ ആയിരുന്നു. 1922 േമയ് 20ന് ആരംഭിച്ച സ്കൂളിന് അന്ന് 'പണിക്കര്‍ പള്ളിക്കൂടം' എന്നാണ് അറിയപ്പെട്ടത്. 1960ല്‍ അന്നത്തെ എം.എല്‍.സി ജോണ്‍ കട്ടക്കയത്തിെൻറ സഹായത്തില്‍ സര്‍ക്കാര്‍ സ്കൂളായി മാറിയപ്പോള്‍ ശ്രീ ചിത്തിരവിലാസം എല്‍.പി സ്കൂൾ എന്ന് പേരിട്ടു. പലതവണ അറക്കുളം ഉപജില്ലയിലെ മികച്ച സ്കൂളായി ഇത് തെരഞ്ഞെടുക്കപ്പെട്ടു. ഇവിടെനിന്ന് പഠനം പൂര്‍ത്തിയാക്കിയ പലരും പൊതുസമൂഹത്തിെൻറയും നാടിെൻറയും വളര്‍ച്ചയുടെ പ്രധാന ഭാഗമായി.
സ്കൂളിെൻറ നൂറാം വാര്‍ഷികം പൂര്‍വാധ്യാപകരെയും അനധ്യാപകരെയും പൂര്‍വവിദ്യാർഥികളെയും പങ്കെടുപ്പിച്ച് ആഘോഷിക്കാനാണ് തീരുമാനം. ഫോൺ: നമ്പർ: 9446667015, 6282717104.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.