കഴിഞ്ഞ കാലവർഷം തകർന്ന താളുംകണ്ടം-സുകുമാരൻ കട പാതയിലെ കലുങ്ക്
അടിമാലി: കഴിഞ്ഞ കാലവർഷത്തിൽ തകർന്ന കലുങ്ക് പുനർനിർമിക്കാൻ നടപടിയില്ല. മാങ്കുളം പഞ്ചായത്തിലെ താളുംകണ്ടം-പാമ്പുങ്കയം-സുകുമാരൻ കട പാതയിലെ പ്രധാന കലുങ്കാണ് കഴിഞ്ഞ കാലവർഷത്തിൽ തകർന്നത്. എം.എൽ.എ അടക്കമുള്ള ജനപ്രതിനിധികൾ ഇവിടെ എത്തുകയും കലുങ്ക് അടിയന്തിരമായി പുനർനിർമിക്കുമെന്ന് പലകുറി പ്രഖ്യാപനം നടത്തിയെങ്കിലും ഇതുവരെ ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ബ്ലോക്ക് പഞ്ചായത്ത് എസ്റ്റിമേറ്റ് എടുത്തതായി പറയുന്നുണ്ടെങ്കിലും ഒരു പുരോഗതിയും ഉണ്ടായില്ല.
കലുങ്ക് തകർന്നതോടെ ഇതുവഴിയുണ്ടായിരുന്ന ബസ് സർവിസുകളും നിലച്ചു. ചെറുവാഹനങ്ങൾ പഴയ കലുങ്ക് വഴി ഓടുന്നുണ്ടെങ്കിലും അടിഭാഗം തകർന്ന നിലയിലായതിനാൽ ഈ കലുങ്കും ഏത് നിമിഷവും തകരാവുന്ന അവസ്ഥയിലാണ്.
മാങ്കുളം പഞ്ചായത്തിനെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന കല്ലാർ-മാങ്കുളം റോഡിന് സമാന്തരമായിട്ടുള്ളതാണ് ഈ പാത.
കാളുംകണ്ടം, പാമ്പുങ്കയം, പിരിഞ്ഞ പാറ, തുടങ്ങി പഞ്ചായത്തിലെ ഏറ്റവും ജനത്തിരക്കുള്ള മേഖലകളിലൂടെ കടന്നുപോകുന്ന പ്രധാനപ്പെട്ട റോഡാണ്. നാട്ടുകാർ വലിയ ദൂരം കാൽനടയായി നടന്നുവേണം പഞ്ചായത്ത്, ആശുപത്രി തുടങ്ങിയ സുപ്രധാന ആവശ്യങ്ങൾക്ക് പോകാൻ. കാലവർഷം പടിവാതിൽക്കൽ നിൽക്കെ കലുങ്ക് പുനർ നിർമിക്കാത്തത് പ്രദേശത്ത് വലിയ യാത്രാപ്രശ്നം ഉണ്ടാക്കിയിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.