Posted On
date_range Updated On
date_range അമ്മയെ മർദിച്ചുവെന്ന പരാതിയിൽ മകനെ അറസ്റ്റ് ചെയ്തു
തൊടുപുഴ: വയോധികയായ അമ്മയെ മർദിച്ചുവെന്ന പരാതിയിൽ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. കുമാരമംഗലം പാറച്ചാലിൽ ജോമോനെയാണ്(40) തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച ഉച്ചയ്ക്ക് 1.10-നാണ് സംഭവം. ജോമോൻ മാതാപിതാക്കളെ ഉപദ്രവിക്കുന്നതായി മാതാപിതാക്കൾ പരാതി നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ കോടതി ഇവർക്ക് ജോമോനിൽ നിന്ന് സംരക്ഷണം നൽകുകയും ചെയ്തു. മാതാപിതാക്കളുടെ അടുത്ത് വരികയോ ഉപദ്രവിക്കുകയോ ചെയ്യരുതെന്ന് നിർദേശിക്കുകയും ചെയ്തു. എന്നാൽ, ബുധനാഴ്ച ഇയാൾ വീട്ടിലെത്തി വഴക്കിട്ടെന്നും ഉപദ്രവിച്ചെന്നുമാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.