Posted On
date_range Updated On
date_range ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു
നെടുങ്കണ്ടം: തേർഡ് ക്യാമ്പിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു. കൈക്ക് പൊള്ളലേറ്റ ഡ്രൈവറെ കമ്പംമെട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തേർഡ് ക്യാമ്പ് ഇടാട്ട് വീട്ടിൽ ജയദേവനെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഞായറാഴ്ച ഉച്ചക്ക് 2.40ഓടെയാണ് അപകടം.
കാറിൽ ജയദേവൻ മാത്രമാണ് ഉണ്ടായിരുന്നത്. റോഡിന് നടുവിൽ വെച്ചാണ് തീപിടിച്ചത്. നെടുങ്കണ്ടത്തുനിന്ന് അഗ്നിരക്ഷസേന എത്തിയാണ് തീ അണച്ചത്. സീനിയർ ഫയർ റസ്ക്യൂ ഓഫിസർ സജുകുമാർ, മറ്റ് ഉദ്യോഗസ്ഥരായ ഡി. പ്രശോഭ്, കേശവ പ്രതീപ്, പ്രതിൻ, അനീഷ്, ജോസഫ്, അജേഷ്, ബിജു, ഹോം ഗാർഡുമാരായ രാമചന്ദ്രൻ, സോമൻ എന്നിവരെത്തിയാണ് തീ അണച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.