Posted On
date_range Updated On
date_range വിദേശമദ്യവിൽപന: ഒരാൾ പിടിയിൽ
നെടുങ്കണ്ടം: വിദേശ മദ്യം ചില്ലറ വിൽപന നടത്തിയ യുവാവിനെ ഉടുമ്പൻചോല പൊലീസ് അറസ്റ്റ് ചെയ്തു. വട്ടക്കണ്ണിപ്പാറ കൊല്ലപ്പിള്ളിയിൽ അജിമോനാണ് (42) പിടിയിലായത്. ഇയാളുടെ കൈയിൽനിന്ന് ആറ് കുപ്പികളിലായി മൂന്ന് ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം പൊലീസ് കണ്ടെടുത്തു.
ഇതോടൊപ്പം 4,450 രൂപയും കെ.എൽ 69 സി. 5797 നമ്പർ ഇരുചക്ര വാഹനവും കസ്റ്റഡിയിലെടുത്തു.ഉടുമ്പൻചോല എസ്.എച്ച്.ഒ അബ്ദുൽ ഖനി, സബ് ഇൻസ്പെക്ടർ ഷിബു മോഹൻ, എ.എസ്.ഐ വിജയകുമാർ, എസ്.സി.പി.ഒ ബിനുമോൻ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. ഇയാളെ നെടുങ്കണ്ടം കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.