Posted On
date_range Updated On
date_range പഞ്ചായത്ത് തല പ്രവേശനോത്സവം നടത്തി
തൊടുപുഴ: കരിങ്കുന്നം പഞ്ചായത്ത് തല പ്രവേശനോത്സവം കരിങ്കുന്നം ഗവ.എൽ.പി. സ്കൂളിൽ നടന്നു. വേദിയിൽ അക്ഷരദീപം തെളിയിച്ച് നവാഗതർക്ക് വരവേൽപ് നൽകി. അക്ഷരദീപം തെളിയിച്ചും, വർണ്ണതൊപ്പികളണിയിച്ചും,നെയിം കാർഡും,സ്നേഹസമ്മാനങ്ങളും നൽകിയും,ഒപ്പം മധുരവും വിതരണം ചെയ്തുകൊണ്ടാണ് നവാഗതരെ വരവേറ്റത്.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ തോമസ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സ്വപ്ന ജോയൽ, സഹ മെമ്പർമാരായ ഹരിദാസ് കെ.കെ, ബീന പയസ്, ഷീബ ജോൺ എന്നിവർ പങ്കെടുത്തു. കഴിഞ്ഞ അധ്യയന വർഷാവസാനം സ്കൂൾ തലത്തിൽ പുറത്തിറക്കിയ 'നല്ലിടം, പള്ളിക്കൂടം' ഗാനം പ്രധാനാധ്യാപകൻ അജിമോനും സംഘവും ആലപിച്ചു. രക്ഷാകർത്തൃ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസ്സ് അധ്യാപിക ആശ എസ്.കെ നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.