page 4 എൻ.ജി.ഒ യൂനിയൻ ധർണ

തൊടുപുഴ: കേന്ദ്ര സർക്കാറി​ൻെറ ജനവിരുദ്ധ നയങ്ങൾക്കെതിരെയും സംസ്ഥാന സർക്കാറി​ൻെറ ജനപക്ഷ ബദൽ നയങ്ങൾ ശക്തിപ്പെടുത്തണമെന്നാവശ്യപ്പെട്ടും എൻ.ജി.ഒ യൂനിയൻ നേതൃത്വത്തിൽ യൂനിറ്റ് കേന്ദ്രങ്ങളിൽ ജീവനക്കാർ ധർണ സംഘടിപ്പിച്ചു. തൊടുപുഴ സിവിൽ സ്​റ്റേഷനിൽ എൻ.ജി.ഒ യൂനിയൻ സംസ്ഥാന സെക്ര​േട്ടറിയറ്റ്​ അംഗം സീമ എസ്. നായർ, തൊടുപുഴ വിദ്യാഭ്യാസ സമുച്ചയത്തിൽ ജില്ല സെക്രട്ടറി എസ്. സുനിൽകുമാർ, കട്ടപ്പന സിവിൽ സ്​റ്റേഷനിൽ ജില്ല പ്രസിഡൻറ്​ കെ.കെ. പ്രസുഭകുമാർ, കുയിലിമല സിവിൽ സ്​റ്റേഷനിൽ സംസ്ഥാന കമ്മിറ്റി അംഗം സി.എസ്. മഹേഷ്, കുമളിയിൽ ജില്ല ട്രഷറർ കെ.സി. സജീവൻ, ദേവികുളത്ത് ജില്ല ജോയൻറ്​ സെക്രട്ടറി വി.എസ്. സുനിൽ, നെടുങ്കണ്ടം സിവിൽ സ്​റ്റേഷനിൽ ജില്ല ജോയൻറ്​ സെക്രട്ടറി ടി.ജി രാജീവ്, പീരുമേടിൽ ജില്ല വൈസ് പ്രസിഡൻറ്​ നീന ഭാസ്കരൻ, അടിമാലിയിൽ ജില്ല വൈസ് പ്രസിഡൻറ്​ എം.എ. സുരേഷ് എന്നിവർ ഉദ്ഘാടനം ചെയ്തു. -------------- ഫോട്ടോ -TDL103 NGOU തൊടുപുഴ സിവിൽ സ്​റ്റേഷന്​ മുന്നിൽ നടന്ന ജീവനക്കാരുടെ ധർണ എൻ.ജി.ഒ യൂനിയൻ സംസ്ഥാന സെക്രട്ടേറിയറ്റ്​ അംഗം സീമ എസ്. നായർ ഉദ്ഘാടനം ചെയ്യുന്നു ------------- page 4 near lead ---------- കരിമണ്ണൂരിൽ കുളമ്പുരോഗം പടരുന്നു; ക്ഷീരകർഷകർ ആശങ്കയിൽ കരിമണ്ണൂർ: കരിമണ്ണൂർ പഞ്ചായത്തിൽ കന്നുകാലികൾക്ക് കുളമ്പുരോഗം പടർന്നുപിടിക്കുന്നു. രോഗം ബാധിച്ച്​ കന്നുകാലികൾ ചാകുകയും പശുക്കളുടെ കറവ വറ്റിപ്പോകുകയും ചെയ്യുന്നത് ക്ഷീരകർഷകരെ ആശങ്കയിലാക്കി. രോഗത്തിനെതിരെ ഫലപ്രദ പ്രതിരോധ നടപടികൾ സ്വീകരിക്കേണ്ട മൃഗസംരക്ഷണ വകുപ്പും പഞ്ചായത്തും അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചത്​. പഞ്ചായത്ത് ഇതൊന്നും തങ്ങളെ ബാധിക്കുന്ന കാര്യമല്ലെന്ന സമീപനത്തിലുമാണത്രേ. കുളമ്പുരോഗത്തിനെതിരായ പ്രതിരോധ കുത്തിവെപ്പ്​ നടത്താത്തതാണ്​ രോഗം പടരാൻ കാരണം. കുളമ്പുരോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ പഞ്ചായത്തും മൃഗാശുപത്രിയും ഉദാസീനത തുടർന്നാൽ ശക്തമായ സമരപരിപാടികൾക്ക് തയാറാകേണ്ടിവരുമെന്ന് കർഷക കോൺഗ്രസ്​ മണ്ഡലം പ്രസിഡൻറ്​ ജോസ് തോട്ടത്തിമാലിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.