മാധ്യമപ്രവർത്തകൻ ടി.ബി ബാബുക്കുട്ടൻ അന്തരിച്ചു

ഇടുക്കി: മാതൃഭൂമി ചെറുതോണി ലേഖകൻ ഇടുക്കി വെളളക്കയം തോട്ടുമുഖത്ത് ടി. ബി ബാബുക്കുട്ടൻ (47) കോട്ടയം മെഡിക്കൽ കോളേജിൽ അന്തരിച്ചു. മൾട്ടിപ്പിൾ മൈലേമ എന്ന രോഗത്തെതുടർന്ന് ചികിൽസയിലിരിക്കെ കോവിഡും ന്യുമോണിയയും പിടിപെടുകയായിരുന്നു.

ഒരു മാസമായി കാരിത്താസ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അവിടെ വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ച ബാബുക്കുട്ടൻ ചൊവ്വാഴ്ച്ച രാവിലെ 6.40 ന് മരിച്ചു.

ഭാര്യ: ദീപ. മക്കൾ: നന്ദന, ദീപക്. സംസ്കാരം വൈകിട്ട് 4 ന് വീട്ടുവളപ്പിൽ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.