പരിക്കേറ്റ നായെ തട്ടിയിട്ട്​ പഞ്ചായത്ത്​ വാഹനം പാഞ്ഞു

നെ​ടു​ങ്ക​ണ്ടം: വാ​ഹ​നം ത​ട്ടി പ​രി​ക്കേ​റ്റ് അ​വ​ശ​നി​ല​യി​ലാ​യ തെ​രു​വു നാ​യു​ടെ കാ​ലു​ക​ളി​ൽ നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്തി‍‍െൻറ വാ​ഹ​നം ക​യ​റി​യി​റ​ങ്ങി. വാ​ഹ​നം നി​​ർ​ത്താ​തെ പോ​യ​തോ​ടെ നാ​യ​ക്ക് അ​ധ്യാ​പി​ക​യും വീ​ട്ട​മ്മ​യും ര​ക്ഷ​ക​രാ​യി. നെ​ടു​ങ്ക​ണ്ടം പ​ടി​ഞ്ഞാ​റെ​ക്ക​വ​ല​യി​ലാ​ണ് സം​ഭ​വം.അ​ജ്ഞാ​ത വാ​ഹ​നം ത​ട്ടി ന​ട​ക്കാ​നാ​വാ​തെ​നി​ന്ന നാ​യു​ടെ കാ​ലു​ക​ളി​ൽ പ​ഞ്ചാ​യ​ത്തി‍െൻറ വാ​ഹ​നം ക​യ​റു​ക​യാ​യി​രു​ന്നു.

വാ​ഹ​നം നി​ർ​ത്താ​തെ സ്ഥ​ലം വി​ട്ട​താ​യും ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​യു​ന്നു. തു​ട​ർ​ന്ന് ഇ​തു​വ​ഴി എ​ത്തി​യ അ​ധ്യാ​പി​ക ഷീ​ബ ജോ​സ​ഫ്, നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി​നി സു​ലോ​ച​ന, പ്ര​ദേ​ശ​വാ​സി​ക​ളാ​യ പി.​വി. അ​നി​ൽ​കു​മാ​ർ, പ്ര​ശാ​ന്ത് മോ​ഹ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന്​ നാ​യെ നെ​ടു​ങ്ക​ണ്ട​ത്തെ മൃ​ഗാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. നാ​യു​ടെ ര​ണ്ട്​ കാ​ലും ഒ​ടി​ഞ്ഞ് പു​റ​മെ​യു​ള്ള ഭാ​ഗം ന​ഷ്ട​പ്പെ​ട്ട നി​ല​യി​ലാ​ണ്.

Tags:    
News Summary - The panchayat vehicle ran after hitting the injured dog

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.