സാ​നി​റ്റൈ​സ​ര്‍ ബൂ​ത്ത്‌

സാനിറ്റൈസര്‍ ബൂത്ത് ഒരുക്കി നെടുങ്കണ്ടം പഞ്ചായത്ത്

നെ​ടു​ങ്ക​ണ്ടം: സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി സാ​നി​റ്റൈ​സ​ര്‍ ബൂ​ത്ത് ഒ​രു​ക്കി നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത്. കോ​വി​ഡ് പ്ര​തി​രോ​ധ​ഭാ​ഗ​മാ​യാ​ണ് ബൂ​ത്ത് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ടൗ​ണിന്‍റെ പ്ര​ധാ​ന ഭാ​ഗ​ങ്ങ​ളി​ല്‍ 10 സ്ഥ​ല​ത്താ​ണ് ബൂ​ത്ത് സ്ഥാ​പി​ക്കു​ന്ന​ത്. നെ​ടു​ങ്ക​ണ്ടം ടൗ​ണി​ലെ​ത്തു​ന്ന പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് ബൂ​ത്തി​ല്‍ ക​യ​റി സാ​നി​റ്റൈ​സ​ര്‍ ഉ​പ​യോ​ഗി​ക്കാം.

സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ മു​ന്നി​ൽ സാ​നി​റ്റൈ​സ​റും സോ​പ്പും വെ​ള്ള​വും ക​രു​തി​വെ​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഒ​രു ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​നം ആ​ദ്യ​മാ​യാ​ണ് ബൂ​ത്ത് സ​ജ്ജീ​ക​രി​ക്കു​ന്ന​ത്. എ​ല്ലാ ദി​വ​സ​വും പ​ഞ്ചാ​യ​ത്തി​െൻറ നേ​തൃ​ത്വ​ത്തി​ല്‍ ബൂ​ത്തി​ല്‍ സാ​നി​റ്റൈ​സ​ര്‍ നി​റ​ക്കും.

കി​ഴ​ക്കേ ക​വ​ല, സെ​ന്‍ട്ര​ല്‍ ജ​ങ്​​ഷ​ന്‍, ബ​സ്​ സ്​​റ്റാ​ൻ​ഡ്​ തു​ട​ങ്ങി പ​ത്തി​ട​ത്താ​ണ് ബൂ​ത്ത് സ്ഥാ​പി​ക്കു​ന്ന​ത്. ബൂ​ത്തി​െൻറ ഉ​ദ്ഘാ​ട​നം വ്യാ​ഴാ​ഴ്ച രാ​വി​ലെ 9.30ന് ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ ശോ​ഭ​ന വി​ജ​യ​ന്‍ നി​ര്‍വ​ഹി​ക്കും. വൈ​സ് പ്ര​സി​ഡ​ൻ​റ്​ സി​ജോ ന​ട​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സെ​ക്ര​ട്ട​റി അ​ജി​കു​മാ​ര്‍ പ​ദ്ധ​തി വി​ശ​ദീ​ക​രി​ക്കും.

Tags:    
News Summary - Nedunkandam Panchayat has set up a sanitizer booth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.