യുവാവ്​ വീട്ടിൽ മരിച്ച സംഭവം: അന്വേഷണം ഉൗർജിതമാക്കി

നെടുങ്കണ്ടം: യുവാവിനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ്​ അന്വേഷണം ഉൗർജിതമാക്കി. മുണ്ടിയെരുമ ചെമ്പൻകുഴിയിൽ വിശ്വംഭരൻ-സുലോചന ദമ്പതികളുടെ മകൻ പി.വി. വിശാലി​െൻറ (29) മരണത്തിലെ ദുരൂഹതയാണ്​ പൊലീസ്​ പരിശോധിക്കുന്നത്​.

ഞായറാഴ്ച വൈകുന്നേരമാണ് മുറിക്കുള്ളിൽ തുങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. പുറത്തുപോയ മാതാപിതാക്കൾ വിട്ടിലെത്തിയപ്പോൾ മുറി അകത്തുനിന്ന്​ പൂട്ടിയിരിക്കുകയായിരുന്നു. അയൽവാസി ഓടുപൊളിച്ച്​ നോക്കിയപ്പോഴാണ് തൂങ്ങിമരിച്ചനിലയിൽ കാണപ്പെട്ടത്.

പൊലീസും ​ൈസബർ സെല്ലും ഇയാളുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളടക്കം പരിശോധനക്ക്​ വിധേയമാക്കി. ജീവനൊടുക്കാകാൻ തക്ക കാരണം കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ്​ ഫോണും മറ്റും പരിശോധിക്കുന്നത്.

Tags:    
News Summary - investigation on vishals suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.