നെടുങ്കണ്ടം മാവടിയിൽ സണ്ണിയെ വെടിവെക്കാന്‍ ഉപയോഗിച്ച തോക്കിനായി കുളത്തിൽ തിരച്ചിൽ നടത്തുന്നു
മാവടി വെടിവെപ്പ്: പ്രതി ആൾക്കൂട്ടത്തോടൊപ്പം രാത്രി സണ്ണിയുടെ വീട്ടിലെത്തി
നെടുങ്കണ്ടം: മാവടിയില്‍ മുറിക്കുള്ളില്‍ കിടന്ന സണ്ണിയെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ സംഘത്തിലെ ബിനു രാത്രി സണ്ണിയുടെ വീട്ടിലെത്തി. വെടിയൊച്ച കേട്ട് ഓടിയെത്തിയ നാട്ടുകാരോടൊപ്പം വീട്ടിലെത്തി സണ്ണി മരിച്ചെന്ന് ഉറപ്പാക്കിയശേഷം മറ്റൊരു ബന്ധുവിനേയും കൂട്ടുപ്രതി സജിയേയും അറിയിച്ചു.
രാവിലെ 6.30ന് സജി ബിനുവിന്റെ വീട്ടിലെത്തി തെളിവ് നശിപ്പിക്കാനായി വെടിെവക്കാനുപയോഗിച്ച തോക്ക് പടുതാക്കുളത്തിലും മറ്റൊരു പ്രതിയായ വിനീഷിന്റെ ഉടമസ്ഥതയിലുള്ള ഇരട്ടക്കുഴല്‍ തോക്ക് സമീപത്തെ പുല്‍മേട്ടിലും ഒളിപ്പിക്കുകയായിരുന്നു. തുടർന്ന്, രാത്രി നടന്ന സംസ്കാരച്ചടങ്ങിലും പങ്കെടുത്തു. പൊലീസ് പടുതാക്കുളം വറ്റിച്ച് നാടന്‍ തോക്കും ചില്ലും തിരകളും വെടിമരുന്നുകളും കണ്ടെടുത്തു. വ്യാഴാഴ്ച രാത്രി അറസ്റ്റ് ചെയ്ത മൂവര്‍സംഘത്തെ വെള്ളിയാഴ്ച രാവിലെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. തുടര്‍ന്ന്, മൂവരുടെയും വീടുകളില്‍ പരിശോധന നടത്തി. ബിനുവിന്റെ വീട്ടില്‍നിന്ന് നായാട്ടിന് പോകുമ്പോള്‍ ഉപയോഗിക്കുന്ന ലൈറ്റ് കണ്ടെടുത്തു. കൂടാതെ, കൊല നടത്തിയശേഷം സജി വീട്ടിലേക്ക് പോയ സ്കൂട്ടറും കണ്ടെടുത്തു.
കഴിഞ്ഞദിവസം ബാലിസ്റ്റിക് വിദഗ്ധര്‍ അടക്കമുള്ളവര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചിരുന്നു. സ്ഥലത്തെ നായാട്ടുസംഘങ്ങളെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിനൊടുവിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.
ഇതിനിടെ, സണ്ണിയുടെ മരണം ഹൃദയാഘാതമാണെന്ന് മാവടിയില്‍ പ്രചാരണം നടന്നു. ഇതുസംബന്ധിച്ച് നാട്ടുകാരില്‍ ചിലര്‍ സജിയോട് പറഞ്ഞപ്പോള്‍ അതല്ലെന്നും ആരോ പൂശിയതാണെന്നും പറഞ്ഞിരുന്നു. സണ്ണി വീട്ടില്‍ ബീഡി വലിച്ചുകൊണ്ടിരിക്കുന്നതിന്റെ തീവെട്ടം കണ്ട ശേഷമാണ് വെടിയുതിര്‍ത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.