നെടുങ്കണ്ടം (ഇടുക്കി): പുഷ്പക്കണ്ടത്ത് സംശയാസ്പദമായി കണ്ട എട്ട് അംഗ സംഘത്തെ മോഷ്ടാക്കളെന്ന് കരുതി പ്രദേശവാസികള്‍ തടഞ്ഞുവെച്ച് പൊലീസിനു കൈമാറി. വിശദ പരിശോധനയിൽ ഇവരിൽനിന്ന് 600 ഗ്രാം കഞ്ചാവും സിന്തറ്റിക് ഡ്രഗിന് സമാനമായ 11 കുപ്പികളും പൊലീസ് പിടിച്ചെടുത്തു.
എറണാകുളം സ്വദേശികളായ വിനീത്, ശ്രീജിത്ലാല്‍, അരുണ്‍, അതുല്‍, തൃശൂര്‍ സ്വദേശികളായ സചിന്, ശ്രീജിത്, വിഷ്ണു, ആലപ്പുഴ സ്വദേശി രാജേഷ് എന്നിവരാണ് പിടിയിലായത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം.
വീടിനു സമീപത്തുകൂടി അപരിചിതരായ ചിലര്‍ പോകുന്നതുകണ്ട് സംശയം തോന്നിയ നാട്ടുകാര്‍ അയല്‍ക്കാരുടെ സഹായത്തോടെ ഇവരെ പിടികൂടുകയായിരുന്നു. നെടുങ്കണ്ടം പൊലീസെത്തി പരിശോധിച്ചപ്പോഴാണ് കഞ്ചാവും ചെറിയ കുപ്പികളും കണ്ടെടുത്തത്.
കുപ്പിയിലുള്ള വസ്തു രാസപരിശോധനക്ക് അയച്ചതായി പൊലീസ് അറിയിച്ചു. നെടുങ്കണ്ടത്തെ ഒരു കരാറുകാരെൻറ കീഴില്‍ ജോലി ചെയ്യുന്നവരാണ് ഇവര്‍. കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.