പ്രായപൂര്‍ത്തിയായ രണ്ട് പെണ്‍മക്കളടക്കം നാലംഗ കുടുംബം അന്തിയുറങ്ങുന്ന കൂര
കൂരക്കുള്ളിൽ ദുരിതത്തിൽ ഒരു കുടുംബം
നെടുങ്കണ്ടം: സ്വന്തമായി സ്ഥലമോ അന്തിയുറങ്ങാന്‍ വീടോ ഇല്ലാതെ കാറ്റുവീശിയാല്‍ നിലം പൊത്തുന്ന ഷെഡിനുള്ളിൽ രണ്ട് പെണ്‍കുട്ടികളടക്കം നാലംഗ കുടുംബം. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡായ കല്‍ക്കുന്തല്‍ ബേഡ്മെട്ടിലാണ് ഭര്‍ത്താവ് ഉപേക്ഷിച്ച യുവതിയും മൂന്നു മക്കളും ഭീതിയോടെ കഴിയുന്നത്.
ഇടപ്പള്ളികുന്നേല്‍ ജീന (43), 24 വയസ്സുള്ള മകൻ, 22ഉം 20ഉം വയസ്സുള്ള രണ്ട് പെണ്മക്കളുമാണ് ഈ കൂരക്കുള്ളില്‍ അന്ധിയുറങ്ങുന്നത്. ശുചിമുറി സംവിധാനംപോലും ഇവിടെയില്ല. അതും സഹോദരിയുടെ വീട്ടിലാണ് ഇവര്‍ കഴിച്ചുകൂട്ടുന്നത്. ഇപ്പോള്‍ താമസിക്കുന്ന വീട് ഏതുനിമിഷവും നിലം പൊത്താം.
മുമ്പ് വീട്ടു ജോലിക്ക് പോയിരുന്നെങ്കിലും രോഗബാധിതയായതിനാല്‍ ജീനക്ക് ജോലിക്ക് പോകാന്‍ കഴിയുന്നില്ല. ലോട്ടറി കട ജീവനക്കാരനായ മകന് കിട്ടുന്ന തുച്ഛമായ വേതനമാണ് നാലംഗകുടുംബത്തിന്റെ ഏക വരുമാനം. സ്വന്തമായി റേഷന്‍കാര്‍ഡുപോലും കുടുംബത്തിനില്ല. പഴയ കാര്‍ഡ് ഭര്‍ത്താവിന്റെ പേരിലാണ്.
ലൈഫ് മിഷന് അപേക്ഷ വെച്ചിട്ടുണ്ടെങ്കിലും നടപടിയില്ല. അടച്ചുറപ്പുള്ള സ്വന്തമായ വീട് സ്വപ്നംകണ്ട് കഴിയുകയാണ് ഈ കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.