മാലിന്യം തള്ളിയവരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പഞ്ചായത്ത് ഓഫിസിൽ തടഞ്ഞുവെച്ചപ്പോൾ
മുട്ടം: തൊടുപുഴ പുളിയന്മല സംസ്ഥാന പാതക്കരികിൽ കക്കൂസ് മാലിന്യം തള്ളിയ വാഹന ഡ്രൈവറെയും സഹായിയെയും ഒപ്പം എത്തിയവരെയും യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിൽ തടഞ്ഞു വെച്ചു. ചൊവ്വാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. പഞ്ചായത്ത് നിശ്ചയിച്ച പിഴത്തുക അടക്കാൻ പണം കൈവശമില്ല എന്ന് പറഞ്ഞതോടെ ഓഫിസിന്റെ ഷട്ടറുകൾ അടച്ചിടുകയായിരുന്നു.
പിഴത്തുക അടക്കാതെ പുറത്ത് വിടാനാകില്ല എന്ന് പറഞ്ഞതോടെ സംഘർഷാവസ്ഥയായി. കൂടുതൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്ഥലത്ത് എത്തിയതോടെ പൊലീസും സ്ഥലത്തെത്തി. ചർച്ചകൾക്ക് ഒടുവിൽ 50,000 രൂപ അടപ്പിക്കുകയും ബാക്കി 1,00,000 രൂപ ഉടൻ അടക്കുമെന്ന ഉറപ്പിൽ പ്രശ്നം ഒത്തുതീർക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.