കാട്ടാന തകര്‍ത്ത മൂന്നാര്‍ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂളി​െൻറ ചുറ്റുമതില്‍

കാട്ടാനക്കലിയില്‍ വിറച്ച് മൂന്നാര്‍ ‍

മൂന്നാര്‍: ടൗണില്‍ രാത്രിയിലെ കാട്ടാനകളുടെ സാന്നിധ്യം മൂന്നാര്‍ നിവാസികളുടെ ഉറക്കം കെടുത്തുന്നു.കഴിഞ്ഞ രാത്രിയിൽ കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയോട്​ ചേര്‍ന്ന് പഴയമൂന്നാറിലെ സര്‍ക്കാര്‍ സ്‌കൂളി​െൻറ ചുറ്റുമതിൽ കാട്ടാന തകര്‍ത്തു. രാത്രിയിലും വാഹനങ്ങളുടെയും യാത്രക്കാരുടെ സാന്നിധ്യമുള്ള റോഡിലെ ചുറ്റുമതില്‍ തകര്‍ത്തതോടെ പ്രദേശവാസികള്‍ ഭീതിയിലാണ്.

കാട്ടാന തകര്‍ത്ത ചുറ്റുമതിലിന്​ സമീപം നിരവധി വ്യാപാര സ്ഥാപനങ്ങളും വീടുകളുമുണ്ട്​. രാത്രിയിലെത്തിയ കാട്ടാന പുലർച്ചയോടെയാണ് കാട്ടിലേക്ക് മടങ്ങിയത്. കഴിഞ്ഞ ദിവസം ചൊക്കനാട് എസ്​റ്റേറ്റിലെ ജനവാസമേഖലയിലെത്തിയ കാട്ടാന വീടിന്​മുന്നില്‍ നിര്‍ത്തിയിട്ട വാഹനം ആക്രമിച്ച്​ കേടു വരുത്തിയിരുന്നു.

കഴിഞ്ഞയാഴ്ച മൂന്നാര്‍ ടൗണില്‍ പോസ്​റ്റ്​ ഒാഫിസ് ജങ്​ഷന്​ സമീപത്തെ ഒരു കട രാത്രിയിലെത്തിയ കാട്ടാന തകര്‍ത്തിരുന്നു. നല്ലതണ്ണി പാലത്തിന്​ സമീപത്തെ കടകളും മൂന്നാര്‍ മാര്‍ക്കറ്റിനുള്ളിലെ കടകളും രാത്രിയിലെത്തിയ കാട്ടാനകള്‍ തകര്‍ത്തിരുന്നു. വനംവകുപ്പ് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.