കഞ്ചാവ് മറിച്ചുവിറ്റു; ​പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

കു​മ​ളി: ക​ഞ്ചാ​വ് വ്യാ​പാ​ര​ത്തി​ന് ഒ​ത്താ​ശ​ചെ​യ്യു​ക​യും തൊ​ണ്ടി​മു​ത​ലാ​യി കോ​ട​തി​യി​ൽ കൊ​ടു​ക്കേ​ണ്ടി​യി​രു​ന്ന ക​ഞ്ചാ​വ് മ​റി​ച്ചു​വി​ൽ​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ കു​മ​ളി പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഹെ​ഡ് കോ​ൺ​സ്റ്റ​ബി​ളി​നെ സ​സ്പെ​ൻ​ഡ്​ ചെ​യ്തു. തേ​നി ജി​ല്ല​യി​ലെ കു​മ​ളി സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന തേ​നി വേ​പ്പം​പെ​ട്ടി സ്വ​ദേ​ശി ന​ല്ല​ത​മ്പി​യെ​യാ​ണ്​ (42) എ​സ്.​പി പ്ര​വീ​ൺ ഉ​മേ​ഷ് ഡോ​ങ്ക്റേ അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ്​ ചെ​യ്ത​ത്.

അ​തി​ർ​ത്തി സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന ന​ല്ല​ത​മ്പി​ക്ക് ക​ഞ്ചാ​വ്​ വ്യാ​പാ​രി​ക​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് തൊ​ണ്ടി​മു​ത​ൽ മ​റി​ച്ചു​വി​റ്റ സം​ഭ​വം ഉ​ണ്ടാ​യ​ത്. ഈ ​വ​ർ​ഷം ത​മി​ഴ്നാ​ട്ടി​ൽ ന​ട​ന്ന പൊ​ലീ​സ് മേ​ള​യി​ൽ സൗ​ന്ദ​ര്യ മ​ത്സ​ര​ത്തി​ൽ ഒ​ന്നാം​സ്ഥാ​നം നേ​ടി​യ ആ​ളാ​ണ് ന​ല്ല​ത​മ്പി.

Tags:    
News Summary - Marijuana is sold over; Police officer suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.