ചന്ദ്രികയുടെ മൃതദേഹം എട്ടുകിലോമീറ്റര്‍ ചുമന്ന് റോഡില്‍ എത്തിക്കുന്നു
Posted On
date_range Updated On
date_range പിതാവിനെയും നായ്ക്കളെയും തനിച്ചാക്കി ചന്ദ്രിക യാത്രയായി
മറയൂര്‍: സഹോദര പുത്രെൻറ വെടിയുണ്ടക്കിരയായ ചന്ദ്രിക പിതാവിനെയും രണ്ടുനായ്ക്കളെയും തനിച്ചാക്കി യാത്രയായി.
അമ്മ നഷ്ടപ്പെട്ട ചന്ദ്രിക പിതാവ് മരിക്കണ്ണനൊപ്പമാണ് താമസിച്ചിരുന്നത്. ഉപജീവനമാര്‍ഗത്തിനു കൃഷിപ്പണിയും കൂലിപ്പണിയും ചെയ്തിരുന്നു. കൃഷിക്ക് കവലായും ചന്ദ്രികക്ക് സംരക്ഷണമൊരുക്കിയും രണ്ടു നായ്ക്കളും ഉണ്ടായിരുന്നു. വിദൂരമായ പളപെട്ടിക്കുടിയില്‍ എത്തണമെങ്കില്‍ വനാപാതയിലൂടെ എട്ട് കിലോമീറ്റര്‍ നടക്കണം.
ചന്ദ്രികയുടെ മൃതദേഹം കിടന്ന സ്ഥലത്തുനിന്ന് എട്ട് കിലോമീറ്റര്‍ വനപാതയിലൂടെ ചുമന്നാണ് പുതുവെട്ടില്‍ ശനിയാഴ്ച വൈകീട്ട് മൃതദേഹം എത്തിച്ചത്. വിരലടയാള വിദഗ്ധര്‍ അടക്കം എത്തി തെളിവെടുപ്പ് നടത്തിയ ശേഷമാണ് മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.