Posted On
date_range Updated On
date_range മരിച്ചയാളുടെ വോട്ടുചെയ്യാനെത്തി 'പിടിയിലായി'
തൊടുപുഴ: നഗരസഭ 25ാം വാര്‍ഡിലെ ഒളമറ്റം മുനിസിപ്പല്‍ നഴ്സറി സ്കൂള്‍ ബൂത്തില്‍ മരിച്ചയാളുടെ പേരില്‍ കള്ളവോട്ടുചെയ്യാന്‍ ശ്രമം. ചൊവ്വാഴ്ച വൈകീട്ട് നാലരയോടെയാണ് വോട്ടര്‍പട്ടികയില്‍ പേരില്ലാത്തയാള്‍ മരിച്ചയാളുടെ വോട്ടുചെയ്യാന്‍ എത്തിയത്.
ഇയാള്‍ വോട്ടുചെയ്യാന്‍ ശ്രമിച്ചതോടെ പോളിങ് ഏജൻറ് തടഞ്ഞു. തുടര്‍ന്ന് പ്രിസൈഡിങ് ഓഫിസര്‍ തിരിച്ചറിയല്‍ രേഖ ചോദിച്ചെങ്കിലും കൈവശമില്ലായിരുന്നു. തുടര്‍ന്ന് ഇയാളെ പോളിങ് ബൂത്തില്‍നിന്ന് പുറത്താക്കി. വാര്‍ഡിലെ താമസക്കാരനാണെങ്കിലും ഇയാൾക്ക് വോട്ടുണ്ടായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.