Posted On
date_range Updated On
date_range ഉപ്പുതറയിൽ എൽ.ഡി.എഫ്–യു.ഡി.എഫ് സംഘർഷം; അഞ്ചുപേർക്ക് പരിക്ക്
ഉപ്പുതറ: കണ്ണംപടിയിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ എൽ.ഡി.എഫ്-യു.ഡി.എഫ് സംഘർഷത്തിൽ അഞ്ചുപേർക്ക് പരിക്ക്.
യു.ഡി.എഫ് പ്രവർത്തകരായ പുളിന്താനത്ത് ജോസഫ് ബേബി (ബെന്നി^50), പുത്തൻപുരയ്ക്കൽ വിജയൻ (60), തുമ്പശ്ശേരിൽ അജേഷ്, മേപ്ലാത്ത് ജോഷി, എൽ.ഡി.എഫ് പ്രവർത്തകനായ കല്ലോലിക്കൽ അരുൺ ബേബി എന്നിവർക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച വൈകീട്ട് ഏഴോടെയാണ് സംഭവം.
പോളിങ് അവസാനിച്ച ശേഷം ബൂത്തിന് സമീപം എൽ.ഡി.എഫ് പ്രവർത്തകെൻറ വാഹനം പാർക്ക് ചെയ്തത് യു.ഡി.എഫ് പ്രവർത്തകർ ചോദ്യം ചെയ്തത് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. പരിക്കേറ്റവർ ഉപ്പുതറ സി.എച്ച്.സിയിലും കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സതേടി. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.