അപകടത്തിൽപ്പെട്ട കെ.എസ്.ആർ.ടി.സി ഉല്ലാസയാത്ര ബസ്
അടിമാലി: കെ.എസ്.ആർ.ടി.സിയുടെ ഉല്ലാസയാത്ര ബസ് അപകടത്തിൽപ്പെട്ടു. മൂന്നാർ ലക്ഷ്മി ഫാക്ടറിക്ക് സമീപം വെച്ചാണ് സംഭവം. കയറ്റം കയറി വരവേ വളവ് തിരിക്കുന്നതിനിടയിൽ സൈഡിലേക്ക് തെന്നിമാറിയാണ് അപകടം ഉണ്ടായത്. പിൻഭാഗം റോഡിൽനിന്ന് കുഴിയിലേക്ക് പോയെങ്കിലും ബസ് മറിയാതിരുന്നത് ദുരന്തം ഒഴിവാക്കി. ആർക്കും പരിക്കില്ല. മൂന്നാർ-മാങ്കുളം പാതയിലാണ് അപകടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.