കെ.എസ്. കേദാർനാഥ്, ജൂനിയർ ഹൈജംപ്, സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ, പെരുവന്താനം
Posted On
date_range Updated On
date_range കേദാർനാഥിന് ആദ്യ മീറ്റ് റെക്കോഡ്
നെടുങ്കണ്ടം: കായികമേളയിലെ ആദ്യ മീറ്റ് റെക്കോഡ് കേദാർനാഥ് സ്വന്തമാക്കി. പെരുവന്താനം സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ്. ജൂനിയർ വിഭാഗം ബോയ്സ് ഹൈജംപിൽ 1.97 മീറ്റർ ചാടിയാണ് റെക്കോഡിന് ഉടമയായത്.
ഇതേവിഭാഗത്തിൽ കഴിഞ്ഞ വർഷം 1.88 മീറ്റർ ദൂരം കേദാർനാഥ് ചാടിയിരുന്നു. മണിയാർ പൊലീസ് സ്റ്റേഷൻ കാന്റീനിലെ ഷെഫായ സനീഷാണ് പിതാവ്. ഹൈജംപിൽ മുൻ നാഷനൽ ജേതാവായ ബിനോമോൾ മാതാവാണ്. ഒമ്പതാം ക്ലാസ് വിദ്യാർഥി ബദരിനാഥാണ് സഹോദരൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.