സച്ചിൻ സന്തോഷ്
കട്ടപ്പന: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കല്‍ത്തൊട്ടി മേപ്പാറ കൈപ്പയില്‍ സച്ചിന് സന്തോഷാണ്(19) പിടിയിലായത്. വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയുമായി ഇയാള്‍ മൂന്നുവര്‍ഷമായി പ്രണയത്തിലായിരുന്നു.
ഇതിനിടെ യുവാവിന്റെ വീട്ടിലും മറ്റ് സ്ഥലങ്ങളിലും എത്തിച്ച് പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു. കൗണ്‍സലിങ്ങിലാണ് പെണ്‍കുട്ടി വിവരങ്ങള്‍ വെളിപ്പെടുത്തിയത്. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്കി. കോട്ടയത്തായിരുന്ന യുവാവിനെ തന്ത്രപൂര്‍വം കട്ടപ്പനയില്‍ എത്തിച്ചെങ്കിലും പൊലീസിനെ വെട്ടിച്ച് മുങ്ങി. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ മേപ്പാറയില്നിന്ന് പിടികൂടുകയായിരുന്നു.
പോക്സോ നിയമപ്രകാരം കേസെടുത്ത പ്രതിയെ കട്ടപ്പന കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കമ്പംമെട്ട് സി.ഐ വി.എസ്. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ കട്ടപ്പന എസ്.ഐ കെ. ദിലീപ്കുമാര്, അഡീഷനല്‍ എസ്.ഐ ഡിജു ജോസഫ്, എസ്.സി.പി.ഒ സുമേഷ് തങ്കപ്പന്, സി.പി.ഒമാരായ അനൂപ്, രഞ്ജിത്, അരുണ്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.