കുളത്തിൽ വീണ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു

കട്ടപ്പന: കുളത്തിൽ വീണ കാട്ടുപന്നിയെ വനപാലകർ വെടിവെച്ചുകൊന്നു. കട്ടപ്പന ഇടുക്കിക്കവല മേച്ചേരിൽ ഗിരീഷി‍െൻറ പുരയിടത്തിലെ കുളത്തിലാണ് കഴിഞ്ഞദിവസം രാത്രി 40 കിലോ തൂക്കമുള്ള പന്നി വീണത്.വിവരമറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ വനപാലകർ നങ്കുതൊട്ടി സ്വദേശി സജിയുടെ സഹായത്തോടെ പന്നിയെ വെടിവെച്ച് കൊല്ലുകയായിരുന്നു.

തുടർന്ന് പ്രദേശവാസികളുടെ സഹായത്തോടെ കാട്ടുപന്നിയെ കുളത്തിൽനിന്ന് കയറ്റി ഡീസൽ ഉപയോഗിച്ച് നശിപ്പിച്ചശേഷം കുഴിച്ചുമൂടി. സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരായ പി.പി. അനീഷ്, ബി. സുരേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ പി.ജി. അനീഷ്, ഷിനോജ് മോൻ, ജോസുകുട്ടി എന്നിവരുടെ നേതൃത്വത്തിലാണ് നടപടി ക്രമങ്ങൾ പൂർത്തീകരിച്ചത്.

Tags:    
News Summary - wild boar was shot dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.