കാട്ടുപന്നി കുരുമുളക് ചെടിയുടെ ചുവടു കുത്തിനശിപ്പിച്ച നിലയിൽ 

കാട്ടുപന്നി ശല്യം രൂക്ഷം; കർഷകർ പ്രതിസന്ധിയിൽ

കട്ടപ്പന: കാട്ടുപന്നികളുടെ ശല്യം മൂലം പ്രതിസന്ധിയിലായി എഴുകുംവയലിലെ കർഷകർ. പന്നികൾ രാത്രിയിൽ കൂട്ടമായി ഇറങ്ങി കൃഷി നശിപ്പിക്കുകയാണ്.

വർഷങ്ങളായി മേഖലയിൽ ഇവയുടെ ശല്യം ഇടക്കിടെ ഉണ്ടായിരുന്നെങ്കിലും അടുത്ത നാളിലാണ് രൂക്ഷമായത്. ഏലം, കുരുമുളക്, മരച്ചീനി, ചേന, ചേമ്പ്, കാച്ചിൽ, വാഴ തുടങ്ങിയവ കാട്ടുപന്നികൾ കുത്തിയും തിന്നും നശിപ്പിക്കുന്നു. കുരുമുളകുചെടി, ഏലം എന്നിവയുടെ ചുവട്ടിലെ വേരുകൾ മുഴുവൻ കുത്തിനശിപ്പിക്കുകയാണ്​.

എഴുകുംവയൽ മറ്റത്തിൽ എം.ജെ. വർഗീസി​െൻറ രണ്ടേക്കർ വരുന്ന കൃഷിയിടത്തിൽ കഴിഞ്ഞ ദിവസം കാട്ടുപന്നികൾ കൂട്ടമായെത്തി വ്യാപകമായി വിളകൾ നശിപ്പിച്ചു.

എഴുകുംവയൽ മേഖലയിൽ നിരന്തരം ഉണ്ടാകുന്ന കാട്ടുപന്നി ശല്യം ചൂണ്ടിക്കാട്ടി വൈദ്യുതി മന്ത്രിക്കും വനം മന്ത്രിക്കും ഫോറസ്​റ്റ്​ ഡിപ്പാർട് മെൻറിനും പരാതികളും നിവേദനങ്ങളും നൽകിയിട്ടു​െണ്ടങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ലെന്ന് നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് അംഗം ജോണി പുതിയപറമ്പിൽ പറഞ്ഞു.

പ്രളയവും കോവിഡ് മഹാമാരിയും മൂലം പ്രതിസന്ധിയിൽ നിൽക്കുന്ന കർഷകർക്ക് കൃഷിയിടങ്ങളിലെ വന്യമൃഗങ്ങളുടെ ആക്രമണം ഇരട്ടി പ്രഹരമാണ് ഏൽപിക്കുന്നത്. കൃഷി തന്നെ ഉപേക്ഷിക്കണ്ട സാഹചര്യത്തിൽ എത്തിയിരിക്കുകയാണ് കർഷകർ. അടിയന്തരമായി പരിഹാരം കാണണമെന്നാണ് കർഷകരുടെ ആവശ്യം.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.