വെള്ളിലാംകണ്ടം കുഴൽപാലം പതിപള്ളിയിൽ അപ്പച്ചന്റെ വീട്ടിലെ അലമാര തുറന്ന
നിലയിൽ
കട്ടപ്പന: വെള്ളിലാംകണ്ടത്ത് മോഷണം. എട്ടു പവൻ സ്വർണവും 16,000 രൂപയും കവർന്നു. കുഴൽപാലം പതിപള്ളിയിൽ അപ്പച്ചന്റെ വീട്ടിലും സമീപത്തെ പുത്തൻപുരക്കൽ ജോബി ആന്റണിയുടെ കടയിലുമാണ് മോഷണം നടന്നത്.
ഞായറാഴ്ച രാത്രിയാണ് അപ്പച്ചന്റെ വീട്ടിൽ=== മോഷണം നടന്നത്. അലമാരയിൽ സൂക്ഷിച്ച എട്ടു പവനും 16,000 രൂപയും മോഷ്ടാക്കൾ അപഹരിച്ചു. ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിൽ കാഞ്ചിയാറിൽ പ്രവർത്തിക്കുന്ന ഏലക്ക സ്റ്റോറിൽ രാത്രി ജോലിക്കാരൻ എത്താതിരുന്നതിനാൽ അപ്പച്ചനും കുടുംബാംഗങ്ങളും ഞായറാഴ്ച രാത്രി അവിടെയായിരുന്നു.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് വീട്ടിലെത്തുമ്പോഴാണ് മോഷണം നടന്നത് അറിഞ്ഞത്. മുൻവാതിൽ തുറക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിക്കാതെ വന്നതോടെ പിൻവശത്തെ വർക്ക് ഏരിയയുടെ ഇരുമ്പ് വല വാതിലും അടുക്കളയുടെ വാതിലും തകർത്താണ് മോഷ്ടാക്കൾ വീട്ടിൽ പ്രവേശിച്ചത്. വീട്ടിലെ കമ്പിപ്പാരയാണ് ഉപയോഗിച്ചത്. കിടപ്പുമുറിയിലെ വാതിലും തകർത്തു.
തിങ്കളാഴ്ച രാത്രി കുഴൽപാലത്തിനു സമീപം പ്രവർത്തിക്കുന്ന ജോബി ആന്റണിയുടെ കടയിലാണ് മോഷണം നടന്നത്. രാവിലെ കട തുറക്കാൻ എത്തിയപ്പോഴാണ് മോഷണം നടന്നത് അറിയുന്നത്. ഇരുമ്പ് കമ്പിവല തകർത്താണ് ഉള്ളിൽ പ്രവേശിച്ചത്. കടയിൽനിന്ന് 5000 രൂപയും അടുക്കള ഉപകരണങ്ങളും മോഷണം പോയി. തെളിവ് നശിപ്പിക്കാൻ കടയിലും പരിസരത്തും മുളക് പൊടി വിതറിയ ശേഷമാണ് മോഷ്ടാക്കൾ സ്ഥലംവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.