കട്ടപ്പന: മർദനമേറ്റ് ചികിത്സയിലായ തെൻറ പരാതിയിൽ കട്ടപ്പന പൊലീസ് കേസെടുക്കാൻ തയാറായില്ലെന്ന് യുവാവ്. വെള്ളയാംകുടി കാണക്കാലിപ്പടി ഓമല്ലൂർ സുധീഷാണ് പൊലീസിനെതിരെ ആരോപണമുയർത്തിയത്. കുടുംബപ്രശ്‌നത്തെ തുടർന്ന് ഭാര്യവീട്ടുകാർ ഏർപ്പെടുത്തിയ സംഘം ഗുണ്ടാത്തലവെൻറ നേതൃത്വത്തിൽ വീട്ടിൽകയറി തന്നെയും കുടുംബത്തെയും ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി.
തുടർന്ന് നൽകിയ പരാതിയിൽ തന്നെ പ്രതിയാക്കി കേസെടുക്കുകയായിരുന്നുവെന്ന് യുവാവ് പറയുന്നു. സംഭവത്തിൽ മുഖ്യമന്ത്രിക്കും ഡി.ജി.പിയ്ക്കും പരാതി നൽകിയിട്ടുണ്ടെന്നും സുധീഷ്, മാതാവ് ഗീതമ്മ, പിതാവ് സുരേഷ്‌കുമാർ എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.