കട്ടപ്പന: പെർള-കുമളി കെ.എസ്.ആർ.ടി.സി ബസിൽ യാത്രചെയ്ത് സമ്മാനം നേടാൻ അവസരം. കാസർകോട് പെർളയിൽനിന്ന് ഉച്ചക്ക് 1.30ന് പുറപ്പെട്ട് കുറ്റിക്കോൽ, ചെറുപുഴ, ആലക്കോട്, കണ്ണൂർ, കോഴിക്കോട്, തൃശൂർ, കോതമംഗലം, ഇടുക്കി, കട്ടപ്പനവഴി കുമളിയിലേക്ക് സർവിസ് നടത്തുന്ന സൂപ്പർ ഫാസ്റ്റ് കെ.എസ്.ആർ.ടി.സി ബസിലെ ദീർഘദൂര യാത്രക്കാർക്കായി മലയോരമേഖല പാസേഞ്ചഴ്സ് അസോസിയേഷനാണ് സമ്മാനം ഒരുക്കുന്നത്.
350 രൂപക്ക് മുകളിലുള്ള തുകക്ക് ടിക്കറ്റ് ഓൺലൈൻ വഴി ബുക്ക് ചെയ്യുന്ന ദീർഘദൂര യാത്രക്കാരുടെ മൊബൈൽ നമ്പർ നറുക്കിട്ടാണ് ഭാഗ്യശാലികളെ കണ്ടെത്തുന്നത്. ബുധനാഴ്ച ആരംഭിച്ച പദ്ധതി ഒരുമാസം നീളും. പെർള-കുമളി സർവിസിൽനിന്ന് ഏറ്റവും കൂടുതൽ ലാഭമുണ്ടാക്കുന്ന രണ്ട് കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് പ്രോത്സാഹന സമ്മാനവുമുണ്ട്.
കാഞ്ഞങ്ങാട്-ബംഗളൂരു സർവിസിന് ഇത്തരത്തിൽ ഏർപ്പെടുത്തിയ സമ്മാനപദ്ധതി വൻ വിജയമായിരുന്നു. ബസ് സർവിസിലേക്ക് യാത്രക്കാരെ ആകർഷിക്കുകയാണ് ലക്ഷ്യം. മറ്റ് കെ.എസ്.അർ.ടി.സി ബസുകളിലും വേറിട്ട സമ്മാനപദ്ധതികൾ നടത്തുമെന്ന് അസോ. കൺവീനർ എം.വി. രാജു അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.