കട്ടപ്പന: കഞ്ചാവ് വില്‍പന നടത്തിവന്ന യുവാവിനെ പൊലീസ് സാഹസികമായി പിടികൂടി. കട്ടപ്പന പൂവേഴ്‌സ് മൗണ്ട് പുല്‍പ്പാറയില്‍ സബിന്‍ സഞ്ജയ് (19) ആണ് അറസ്റ്റിലായത്. ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗില്‍നിന്ന് 70 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.
ദിവസങ്ങള്‍ക്ക് മുമ്പ്, കഞ്ചാവ് വലിച്ചുകൊണ്ടിരുന്ന യുവാവിനെ എസ്.ഐ കെ. ദിലീപ്കുമാറിന്‍റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളില്‍നിന്നാണ് സബിനെക്കുറിച്ച് വിവരം ലഭിച്ചത്. തുടര്‍ന്ന് ആവശ്യക്കാരാണെന്ന വ്യാജേന പൊലീസ് ഫോണിൽ വിളിച്ച് ക്രിസ്മസ് തലേന്ന് ബാറിലേക്ക് വിളിച്ചുവരുത്തി.
കഞ്ചാവ് കേസില്‍ മുമ്പ് പിടിയിലായിട്ടുള്ള സബിന്‍ മഫ്തിയിലായിരുന്ന പൊലീസിനെ തിരിച്ചറിഞ്ഞതോടെ കെട്ടിടത്തിന്റെ മതില്‍ ചാടി ഓടുകയായിരുന്നു.ഒരു കിലോമീറ്ററിലധികം ഓടിയ യുവാവിനെ സാഹസികമായി കീഴ്‌പ്പെടുത്തി. സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍ക്കുന്ന സംഘത്തിലെ പ്രധാനിയാണ് സബിനെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.