ബനാന പഫ്സിൽ പൂപ്പൽ; ഭക്ഷ്യസുരക്ഷ വകുപ്പിന് പരാതി

കട്ടപ്പന: ഒമ്പതു വയസ്സുകാരിക്ക് കഴിക്കാൻ വാങ്ങിയ ബനാന പഫ്സിൽ പൂപ്പൽബാധ കണ്ടതിനെത്തുടർന്ന് സഹോദരൻ ഭക്ഷ്യസുരക്ഷ വകുപ്പിന് പരാതി നൽകി. കടയുടമ പഫ്സിന്റെ വില തിരികെ നൽകിയെങ്കിലും ഉപഭോക്താവ് പരാതി നൽകുകയായിരുന്നു.

കട്ടപ്പന ടൗണിൽ ഇടശ്ശേരി ജങ്ഷനിൽ പ്രവർത്തിക്കുന്ന ബിജൂസ് ബേക്കറിയിൽനിന്നാണ് അണക്കര സ്വദേശി പൊൻപുഴ അലൻ ജോസഫ് പഫ്‌സ് വാങ്ങിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ ബേക്കറി പരിശോധിക്കാനെത്തിയെങ്കിലും അടഞ്ഞുകിടന്നതിനാൽ മടങ്ങി. ചൊവ്വാഴ്ച ഇടുക്കിക്ക് പോകുംവഴിയാണ് പഫ്സ് പാഴ്സൽ വാങ്ങിയത്. കുട്ടി വാഹനത്തിലിരുന്ന് കഴിക്കാൻ തുടങ്ങിയപ്പോഴാണ് പൂപ്പൽ ബാധ കണ്ടത്. ഉടൻ കടയിലെത്തി പരാതി പറഞ്ഞപ്പോൾ ഉടമ പഫ്സ് തിരികെ വാങ്ങി പണം മടക്കി നൽകിയതായും പരാതിയിലുണ്ട്. ബേക്കറിയിൽ പരിശോധന നടത്തുമെന്ന് ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ ദിവസം നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ ടൗണിലെ മൂന്ന് ഭക്ഷണശാലയിൽനിന്ന് പഴകിയ ഭക്ഷണം പിടികൂടിയിരുന്നു.

Tags:    
News Summary - Mold on banana puffs; Complaint to the Food Safety Department

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.