റോക്കിഭായിയെ അനുകരിച്ച് മദ്യപിച്ചെത്തി ഭാര്യയെ മർദിച്ച ഭർത്താവ് അറസ്റ്റിൽ

കട്ടപ്പന: സിനിമയിലെ നായകനെ അനുകരിച്ച് മദ്യപിച്ചെത്തി ഭാര്യയെ ക്രൂരമായി മർദിച്ച യുവാവ് അറസ്റ്റിൽ. അണക്കര പുല്ലുവേലിൽ ജിഷ്ണുദാസ് എന്ന ഉണ്ണിയെയാണ് (27) വണ്ടന്മേട് പൊലീസ് അറസ്റ്റ് ചെയ്തത്. എക്സ്കവേറ്റർ ഉടമയും ഡ്രൈവറുമായ ഇയാൾ കഴിഞ്ഞ ചൊവ്വാഴ്ച രാത്രി മദ്യപിച്ചെത്തി ഭാര്യയെ മർദിക്കുകയായിരുന്നു.

കെ.ജി.എഫ് സിനിമയിലെ റോക്കി ഭായ് ആണ് താനെന്ന് പറഞ്ഞാണ് മർദിച്ചതെന്ന് ഭാര്യയുടെ പരാതിയിൽ പറയുന്നു. കൈയിൽ ധരിച്ചിരുന്ന വലിയ മോതിരം ഉപയോഗിച്ച് ഭാര്യയുടെ മുഖത്ത് ഇടിച്ചതിനാൽ ഗുരുതര പരിക്കേറ്റു. മദ്യപിച്ചെത്തുമ്പോൾ ഇയാൾ റോക്കി ഭായ് ആണെന്ന് പറഞ്ഞ് മർദിക്കുന്നത് പതിവായിരുന്നെന്നും പറയുന്നു.

19ന് സംഭവം അറിഞ്ഞ് എത്തിയ ഭാര്യാപിതാവിന്‍റെ മുന്നിൽവെച്ചും ഇയാൾ മർദിച്ചു. വധശ്രമം ഉൾപ്പെടെ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    
News Summary - husband who imitated Rockybhai and beat his wife; arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.