പെരിയാറിൽ ജലനിരപ്പ് ഉയർന്നപ്പോൾ
കട്ടപ്പന: ന്യൂനമർദത്തെ തുടർന്ന് ഹൈറേഞ്ച് മേഖലയിൽ ശക്തമായ മഴയും ഉരുൾപൊട്ടലും മൂലം പെരിയാർ നദിയിലെ ജലനിരപ്പ് അപകടകരമായി ഉയർന്നു. പെരിയാറിെൻറ ഇരുകരയും നിറഞ്ഞതോടെ താഴ്ന്ന സ്ഥലങ്ങളിലെല്ലാം വെള്ളം കയറി. ചപ്പാത്ത് പാലം വെള്ളത്തിനടിയിലായി. നാലു മണിക്കൂറിനുള്ളിൽ പെരിയാറിലെ ജലനിരപ്പ് അഞ്ചടി ഉയർന്നു. കുട്ടിക്കാനം-കട്ടപ്പന മലയോര ഹൈവേയിൽ ഗതാഗതം നിലച്ചു. ചപ്പാത്ത് പാലത്തിൽ ഒന്നര അടിയോളം വെള്ളം ഉയർന്നു പാലം വെള്ളത്തിനടിയിലായി. ഇതോടെ ഈ വഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി.
വ്യാപക കൃഷിനാശം; പലയിടത്തും ഗതാഗത തടസ്സം
ചെറുതോണി: ജില്ല ആസ്ഥാനമേഖലയിൽ കനത്തമഴയെ തുടർന്ന് വ്യാപക കൃഷി നാശം. നിരവധി കര്‍ഷകരുടെ വാഴ, കുരുമുളക്, കപ്പ തുടങ്ങിയവ വ്യാപകമായി നശിച്ചു. പലസ്ഥലത്തും വെള്ളം കയറിയും മണ്ണിടിഞ്ഞും മരങ്ങള്‍ വീണും ഗതാഗതം തടസ്സപ്പെട്ടു. ഇടുക്കി-കുളമാവ് റോഡില്‍ മരംവീണ് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.
ഇടുക്കിയില്‍നിന്നുള്ള അഗ്നിരക്ഷാസേനയെത്തിയാണ് മരംമുറിച്ചുമാറ്റി ഗതാഗതം പുനരാരംഭിച്ചത്. കുളമാവ് വടക്കേപ്പുഴ പദ്ധതി കവിഞ്ഞൊഴുകി ദേശീയപാതയില്‍ വെള്ളം കയറി. നാരകക്കാനം ൈഡവെര്ഷന് ഡാം നിറഞ്ഞൊഴുകി സമീപങ്ങളിലെ കൃഷിയിടങ്ങളില്‍ വെള്ളം കയറി. ഇടുക്കി അണക്കെട്ടില്‍ ശനിയാഴ്ച മാത്രം ഒന്നരയടി വെള്ളമുയര്‍ന്നു. ഇന്നലെ ഉച്ചക്ക് അണക്കെട്ടിലെ ജലനിരപ്പ് 2392.58 അടിയാണ്. മുല്ലപ്പെരിയാറില്‍ 128.80 അടിയായി ഉയര്‍ന്നു.
കരകവിഞ്ഞ് തോടുകളും പുഴകളും
െതാടുപുഴ: കനത്ത മഴയെത്തുടര്‍ന്ന് ജില്ലയില്‍ നദികളും പുഴകളും കരകവിഞ്ഞൊഴുകുകയാണ്. മലങ്കര അണക്കെട്ടില്‍നിന്ന് ജലം തുറന്നുവിട്ടതിനെ തുടര്‍ന്ന് മൂവാറ്റുപുഴയാറിെൻറ തീരങ്ങളില്‍ വെള്ളപ്പൊക്ക ഭീഷണിയുണ്ട്. പെരിയാര്‍ നദിയുടെ കരകളിലും വെള്ളം കയറി. ഉപ്പുതറ ചപ്പാത്തിലും തൊമ്മന്‍കുത്ത് ചപ്പാത്തിലും വെള്ളം കയറി. മലങ്കര ഡാമിെൻറ അണക്കെട്ടുകൾ തുറന്നുവിട്ടതോടെ തൊടുപുഴയാറ്റിൽ ജലനിരപ്പ് ഉയർന്ന് കാരിക്കോട് മേഖലയിലെ നിരവധി വീടുകളിൽ വെള്ളം കയറി. തോട് കരകവിഞ്ഞ് ഒഴുകിയതിനാൽ വെള്ളിയാമറ്റം-തെക്കുംഭാഗം റോഡുകളിൽ മണിക്കൂറുകളോളം വെള്ളത്തിൽ മുങ്ങി. തെക്കുംഭാഗം- അഞ്ചിരി മേഖലയിൽ വെള്ളം കയറി കൃഷി നാശമുണ്ടായി. കല്ലാര്‍, ചിന്നാര്‍ പുഴകളുടെ കരകളിലും ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. നഗര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും ചെറിയ വെള്ളപ്പൊക്കമുണ്ടാകാനും സാധ്യതയുള്ളതായി ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
മുന്‍കരുതൽ സ്വീകരിക്കാന്‍ താലൂക്കുതല ഉദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കും ജില്ല ഭരണകൂടം നിർദേശം നല്കി. തൊടുപുഴക്ക് സമീപം അറക്കുളം പഞ്ചായത്തില്‍ രണ്ടും വെള്ളിയാമറ്റം, ഇടവെട്ടി പഞ്ചായത്തുകളില്‍ ഒന്ന് വീതവും ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. വീട് പൂർണമായും തകര്‍ന്നവരെയും അപകട ഭീഷണിയില്‍ കഴിയുന്നവരെയും ഇവിടേക്ക് മാറ്റി താമസിപ്പിക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. തഹസില്‍ദാറുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘം ദുരന്തമേഖലയില്‍ സന്ദര്‍ശനം നടത്തി. വിവിധ വില്ലേജ് അധികൃതര്‍ നാശനഷ്ടങ്ങളുടെ വിലയിരുത്തലും കണക്കെടുപ്പും നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.