അ​ടി​മാ​ലി-​ക​ട്ട​പ്പ​ന-​കു​മി​ളി ദേ​ശീ​യ​പാ​ത​യി​ൽ മ​റി​ഞ്ഞ​കാ​ർ

കാർ നിയന്ത്രണംവിട്ട് മറിഞ്ഞ് നാലുപേർക്ക് പരിക്ക്

കട്ടപ്പന: കട്ടപ്പന-വള്ളക്കടവ്-കുമളി ദേശീയ പാതയിൽ കാർ നിയന്ത്രണംവിട്ട് മറിഞ്ഞ് നാലുപേർക്ക് പരിക്ക്. കാഞ്ഞിരപ്പള്ളിയിൽനിന്ന് കട്ടപ്പനക്കുവന്ന കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്.

കനത്തമഴയും മുടൽമഞ്ഞും നിമിത്തം കാർ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. നാലംഗകുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. കാർ മരത്തിൽതട്ടി നിന്നതുകൊണ്ട് വലിയ അപകടം ഒഴിവായി.

കട്ടപ്പനയിൽനിന്ന് അഗ്നിരക്ഷ സേനയും പൊലീസുമെത്തി രക്ഷാപ്രവർത്തനം നടത്തി. അപകടത്തിൽപ്പെട്ടവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

Tags:    
News Summary - Four people were injured in the car accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.