സി​ബി​ച്ച​ൻ

ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

കട്ടപ്പന: ഭിന്നശേഷിക്കാരിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ ഉപ്പുതറ പൊലീസ് അറസ്റ്റ് ചെയ്തു. ചപ്പാത്ത് നാലാം മൈൽ കാഞ്ഞിരംപാറ കോളനിയിൽ മുല്ലൂത്ത് കുഴിയിൽ എം.കെ. സിബിച്ചനാണ് അറസ്റ്റിലായത്.

മാതാപിതാക്കൾ ഇല്ലാതിരുന്ന സമയത്ത് പ്രതി സ്നേഹം നടിച്ച് വീട്ടിലെത്തിയാണ് കുട്ടിയെ പീഡിപ്പിച്ചത്. ആറ് മാസം മുമ്പാണ് സംഭവം. ഫീൽഡ് സർവേയുമായി ബന്ധപ്പെട്ട് ആരോഗ്യ പ്രവർത്തകർ കഴിഞ്ഞദിവസം വീട്ടിലെത്തി പെൺകുട്ടിയുമായി സംസാരിച്ചപ്പോഴാണ് പുറത്തറിയുന്നത്. തുടർന്ന് മാതാപിതാക്കൾ ഉപ്പുതറ പൊലീസിൽ പരാതി നൽകുകയായിരുന്നു.

പ്രതിയെ വൈദ്യപരിശോധനക്ക് ശേഷം കട്ടപ്പന കോടതിയിൽ ഹാജരാക്കി. സിവിൽ പൊലീസ് ഓഫിസർമാരായ പി.എസ്. ലെനിൻ, കെ.പി. ഷിമാൽ, സജി അലക്സ്, ശരണ്യ മോൾ പ്രസാദ്, ജോളി ജോസഫ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്.

Tags:    
News Summary - A young man who molested a differently-abled woman was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.