കട്ടപ്പന: ക്ഷേത്ര ഓഫിസിൽ സൂക്ഷിച്ച പണം പൂട്ട് കുത്തിപ്പൊളിച്ച് മോഷ്ടാവ് അപഹരിച്ചു. ഉപ്പുതറ ലോൺട്രി ശ്രീ അമ്മേനാരായണ ദേവീക്ഷേത്രത്തിലാണ് കഴിഞ്ഞദിവസം രാത്രി മോഷണം നടന്നത്. ഉപ്പുതറ പൊലീസിന്റെ നേതൃത്വത്തിൽ വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ക്ഷേത്ര പരിസരത്ത് ആടിനെ മേക്കാനെത്തിയ മുൻ ശാന്തിയാണ് പ്രധാന ഗേറ്റ് തുറന്നുകിടക്കുന്നത് കണ്ടത്. ഉടൻ ക്ഷേത്ര ഭാരവാഹികളെ വിവരം അറിയിച്ചു. ഇവർ എത്തിയപ്പോഴാണ് മോഷണം നടന്നത് അറിഞ്ഞത്. വെള്ളിയാഴ്ച ദിവസങ്ങളിൽ മാത്രമാണ് ഇവിടെ പൂജ നടക്കാറുള്ളത്. ക്ഷേത്രത്തിന്റെ പൂട്ടുകൾ തകർത്താണ് മോഷ്ടാവ് അകത്തുകടന്നത്. ഓഫിസിൽ സൂക്ഷിച്ച അലമാരയുടെ ലോക്കർ തകർത്താണ് പണം കവർന്നത്.
മോഷ്ടാവ് ഉപേക്ഷിച്ച തോർത്ത് ക്ഷേത്രത്തിന്റെ മുറ്റത്തുനിന്ന് ലഭിച്ചു. കുറച്ചു നോട്ടുകളും ചിതറിയ നിലയിൽ ക്ഷേത്രപരിസരത്തുനിന്ന് കണ്ടെടുത്തു. ഏകദേശം 12,000 രൂപ നഷ്ടമായി. കുടത്തിൽ താഴിട്ട് പൂട്ടി സൂക്ഷിച്ച ചില്ലറത്തുട്ടുകൾ നിലത്ത് ഉപേക്ഷിച്ച നിലയിലും കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.